ചിക്കൻ മഞ്ചൂരിയൻ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ നിങ്ങൾ എഗ്ഗ് മഞ്ചൂരിയൻ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പി ആണിത്. ചപ്പാത്തിക്കും, ചോറിനും, അപ്പത്തിനും, എല്ലാത്തിനും ഒപ്പം കഴിക്കാൻ ഈ കറി വളരെ രുചികരമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 5 കോഴിമുട്ട പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയെടുത്ത മുട്ടയെ നാല് പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് 3 ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ ചേർത്ത് കൊടുക്കുക.
ഇനി മൂന്ന് ടേബിൾസ്പൂൺ മൈദയും, അര ടീസ്പൂൺ കുരുമുളക് പൊടിയും,
ആവശ്യത്തിനുള്ള ഉപ്പും, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും,
ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം മാവിനെ കുറേശ്ശെയായി വെള്ളം ചേർത്ത് മുട്ട ബജി തയ്യാറാക്കുന്ന അളവിൽ മാവിനെ കലക്കിയെടുക്കുക. ശേഷം ഒരു ചട്ടിയിൽ കാൽഭാഗത്തോളം സൺഫ്ളവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ഓയിലിലേക്ക് മുറിച്ചു വെച്ചിട്ടുള്ള ഓരോ മുട്ടയും കലക്കി വെച്ചിട്ടുള്ള മാവിൽ കോട്ട് ചെയ്ത എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.
ശേഷം മറ്റൊരു ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞതും, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. ശേഷം അതിനൊപ്പം ഒരു മീഡിയം സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ശേഷം കുറച്ചു സ്പ്രിംഗ് ഒണിയന്റെ വെള്ള ഭാഗവും പച്ച ഭാഗവും ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട് അതും വഴറ്റിയെടുത്ത സവാള ക്കൊപ്പം ചേർത്തിളക്കുക. ശേഷം അതിനൊപ്പം ഒരു ക്യാപ്സിക്കൻറെ പകുതി ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് ഒന്ന് വഴറ്റുക. ശേഷം ഇതെല്ലാം ഒന്ന് വാടി വന്നാൽ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. ആദ്യം തന്നെ ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിനൊപ്പം 3 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് നന്നായി ഇളക്കുക.
എന്നിട്ട് അതിനൊപ്പം രണ്ട് ടീസ്പൂൺ ചില്ലി സോസും, രണ്ടര ടേബിൾ സോയാസോസും, മുക്കാൽ ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർക്കുക എന്നിട്ട് അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. എന്നിട്ട് ആ മിക്സിനെ കറിയിലേക്ക് ചേർത്ത് ഒന്ന് ഇളക്കുക.
ഇനി പാകത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
ശേഷം തിളച്ച് വന്ന കറിയിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. ശേഷം മുകളിലായി കുറച്ച് സ്പ്രിങ് ഒനിയനും ചേർത്തിളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള എഗ്ഗ് മഞ്ചൂരിയൻ ഇവിടെ തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണിത്. എല്ലാവരും ഈ രീതിയിൽ മുട്ട മഞ്ചൂരിയൻ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
