നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കേക്ക് തയ്യാറാക്കാനായി ഓവനോ ബീറ്ററോ ഒന്നും തന്നെ ആവശ്യമില്ല. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം പഞ്ചസാരയെ ലോ ഫ്ളൈമിൽ വെച്ച് കാരമലൈസ് ചെയ്തെടുക്കുക.
ശേഷം ഒരു ബ്രൗൺ കളറായി വന്നാൽ ഒരു കേക്ക് ടിന്നിലേക്ക് ഈ ഷുഗറിനെ ഒഴിക്കുക. എന്നിട്ട് നേന്ത്രപ്പഴം നീളത്തിൽ രണ്ടായി മുറിക്കുക. ശേഷം പഴത്തിനെ കാരമേൽ സിറപ്പിൻറെ മുകളിലായി നിരത്തി വെക്കുക. എന്നിട്ട് ഒരു മിക്സിയിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. എന്നിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് അര കപ്പ് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു മുട്ട പൊട്ടിച്ചതും, അര കപ്പ് സൺ ഫ്ലവർ ഓയിലും, ഒരു ടീസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം ഒരു നുള്ളു ഉപ്പും, ഒരു ടീസ്പൂൺ വാനില എസ്സൻസും, ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് ഒന്ന് അരിച്ച ശേഷം ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ വീണ്ടും അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ നേരത്തെ പഴം നിരത്തി വെച്ച പാത്രത്തിലേക്ക് ഒഴിക്കുക. എന്നിട്ട് ഒന്ന് ടാപ്പ് ചെയ്ത ശേഷം ഒരു പാത്രം പ്രീഹീറ്റ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് ഈ കേക്ക് ടിൻ ഇറക്കി വെച്ച് കൊടുക്കുക.
ശേഷം 35 മിനിറ്റോളം കേക്ക് ബേക്കാക്കിയ ശേഷം പാനിൽ നിന്നും എടുക്കാവുന്നതാണ്. എന്നിട്ട് ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ബനാന കേക്ക് തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു കേക്കാണിത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടും. ഉറപ്പായും എല്ലാവരും ട്രൈ ചെയ്തു നോക്കണേ.