ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പിസ്സ. പലപ്പോഴും പിസ്സ നമ്മൾ റസ്റ്റോറൻറ്കളിൽ നിന്നുമാണ് കഴിക്കാറുള്ളത്. എന്നാൽ ഇന്ന് നമുക്ക് റെസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിലുള്ള പിസ്സ ഓവനില്ലാതെ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് നോക്കാം. പിസ്സ തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് അരകപ്പ് അളവിൽ ചൂടുള്ള പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും, രണ്ട് ടീസ്പൂൺ ഈസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം അടച്ചുവെച്ച് 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ശേഷം പാലിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക. ശേഷം അതിനൊപ്പം ആവശ്യത്തിനു ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. മാവ് കുഴച്ചെടുക്കുന്ന സമയത്തു ഡ്രയായി തോന്നുന്നു വെങ്കിൽ കുറെച്ചെയായി പാൽ ചേർത്ത് കുഴച്ചെടുക്കുക. ശേഷം കയ്യിൽ ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ കുറച്ച് ഓയിലും ചേർത്ത് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ച് ഓയിൽ തടകിയ ശേഷം കുഴച്ചെടുത്ത മാവിനെ അതിലേക്ക് വെച്ച് അടച്ചുവെച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കുക.
ഒന്നരമണിക്കൂറോളം മാവിനെ അടച്ചു വെക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 250ഗ്രാം ബോൺലെസ്സ് ചിക്കൻ എടുക്കുക. ചെറിയ പീസുകളായി മുറിച്ചെടുത്ത ചിക്കനിലേക്ക് ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ ഗരംമസാല പൊടിയും, അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ നാരങ്ങാ നീരും, രണ്ട് ടേബിൾ സ്പൂൺ തൈരും, ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ സൺ ഫ്ളവർ ഓയിലും ചേർത്ത് കൈകൊണ്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ചിക്കനെ 15 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വയ്ക്കുക.
ശേഷം ഒരു പാനിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ പാനിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കിക്കൊടുക്കുക. ശേഷം അടച്ചു വച്ച് 10 മിനിട്ടോളം ചിക്കൻ വേവിക്കുക. ചിക്കൻ നല്ലപോലെ ഫ്രൈ ആയി വന്നിട്ടുണ്ട്. ശേഷം നേരത്തെ കുഴച്ചുവെച്ച മാവ് ഡബിൾ സൈസിലായി വന്നിട്ടുണ്ട്. ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് മാവിനെ നല്ലപോലെ ഒന്ന് ഉരുട്ടുക. എന്നിട്ട് 3 ഭാഗമായി മുറിക്കുക.
എന്നിട്ട് ഓരോ ഭാഗം മാവിനേയും നല്ലപോലെ ഉരുട്ടിയെടുക്കുക. ശേഷം ചപ്പാത്തി പലകയിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ അതിലേക്ക് വച്ചു നല്ല സ്മൂത്തായി പരത്തിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് തിന്നുമല്ല ആ ഒരു രീതിയിൽ പരത്തിയെടുക്കുക. പരത്തിയ മാവിനെ അടപ്പുകൊണ്ട് റൗണ്ട് ഷെയ്പ്പിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത മാവിനെ ചെറുതായി ചുട്ടെടുക്കുക. ശേഷം അതിന്റെ മുകളിലേക്ക് പിസ്സ സോസ് ചേർത്ത് കൊടുക്കുക. ഇനി അതിൻറെ മുകളിലായി കുറച്ചു മൊസെറില്ല ചീസ് വച്ച് കൊടുക്കുക. അതിനു ശേഷം നേരത്തെ ഫ്രൈ ചെയ്ത് വച്ചിട്ടുള്ള ചിക്കൻ പീസുകൾ വച്ച് കൊടുക്കുക.
ശേഷം കുറച്ച് ക്യാപ്സിക്കവും ഒലിവ് കായും ചെറുതായി മുറിച്ചെടുക്കുക എന്നിട്ട് അതു മുകളിലായി വച്ച് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു ഒറിഗാനോ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അടുപ്പിൽ വെച്ച് ചൂടാക്കുക. 5 മിനിറ്റ് ആയപ്പോൾ ചീസ് നല്ലപോലെ മെൽറ്റായി പിസ്സ പാകമായി കിട്ടിയിട്ടുണ്ട്. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഈ പിസ്സ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
