ബനാന മിൽക്ക് ഷേക്ക്, ഇതൊരു വേറെ ലെവൽ ഡ്രിങ്ക്

നല്ല ചൂട് കാലമാണല്ലോ ഇപ്പോൾ. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ ശരീരം തണുപ്പിക്കാൻ ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടായേക്കിയാലോ. നമ്മുടെ വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് പഴം. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴവും ഈന്തപ്പഴവും കൊണ്ട് ഒരു അടിപൊളി ഷേക്ക് ഉണ്ടാക്കിയാലോ. അതിനായി കുറച്ചു ഈന്തപ്പഴവും മൂന്നു ചെറുപഴവും എടുക്കുക. ശേഷം ഈന്തപ്പഴം കുരു കളഞ്ഞെടുക്കുക. എന്നിട്ട് ഈന്തപ്പഴം ഒരു പാനിലേക്ക് ചേർക്കുക. ശേഷം ഈന്തപ്പഴത്തിലേക്ക് ഒരു പാക്കെറ്റ് പാൽ ഒഴിക്കുക.

ശേഷം അര കപ്പ് വെള്ളവും ചേർത്ത് ഇളക്കി ഈന്തപ്പഴം വേവിച്ചെടുക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു ഈന്തപ്പഴം നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു വന്ന ഈന്തപ്പഴം ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിൽ നിന്നും ഈന്തപ്പഴം മാത്രം കോരി എടുക്കുക. എന്നിട്ട് അതിനെ മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം മൂന്നു ചെറുപഴം കൂടി ചേർത്ത് കൊടുക്കുക. ശേഷം മധുരത്തിനാവശ്യമായ പഞ്ചസാരയും, കുറച്ചും കൂടി പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഇതിനൊപ്പം ചെറിയ ഒരു പാക്കെറ്റ് ഹോർലിക്‌സ് കൂടി ചേർത്ത് ഷേക്ക് ഒന്നും കൂടി അടിച്ചെടുക്കുക. ശേഷം നന്നായി തണുപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്. ഇനി മുകളിലായി കുറച്ചു നട്ട്സും ബദാമും പിസ്തയും ഇട്ട ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ബനാന മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. ഒരു ഹെൽത്തിയായ ഡ്രിങ്കും കൂടിയാണ് ഇത്. ഈ ചൂട് കാലത്തു കഴിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണ് ഇത്. എല്ലാവരും ഈ ഡ്രിങ്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page