വെട്ട് കേക്കാണ് നാളത്തെ ചായക്കുള്ള കടി

ചായക്കടയിൽ കാണുന്ന പലഹാരങ്ങളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് വെട്ട് കേക്ക്. എന്നാൽ പലപ്പോഴും നമ്മൾ ഇത് കടയിൽ നിന്നും വാങ്ങി ആയിരിക്കും കഴിച്ചിട്ടുണ്ടാക്കുക. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള വെട്ടുകേക്ക് എങ്ങനെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദ ഒന്ന് അരിച്ചെടുക്കുക.

ശേഷം മൈദയിലേക്ക് ഒന്നര ടേബിൾസ്പൂൺ റവ ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പം കാൽ ടീസ്പൂൺ ഉപ്പും, രണ്ട് പിഞ്ചു ബേക്കിംഗ് സോഡയും, രണ്ടു നുള്ള് മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ സൺഫ്ളവർ ഓയിലും ചേർത്ത് നല്ലപോലെ എല്ലാം കൂടി മിക്‌സാക്കുക. ശേഷമൊരു മിക്സിയുടെ ജാറിലേക്ക് അരകപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിനൊപ്പം രണ്ടു നുള്ള് ഏലക്കാ പൊടിച്ചതും, ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക.

ശേഷം നല്ല സ്മൂത്തായി അടിച്ചെടുത്ത മിക്സിനെ നേരത്തെ എടുത്തു വെച്ചിട്ടുള്ള മൈദയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി കുഴക്കുക. ഒരു ചപ്പാത്തി മാവ് കുഴക്കുന്ന അതേ പരുവത്തിൽ വേണം ഈ മാവിനെയും നല്ല സ്മൂത്തായി കുഴിച്ചെടുക്കാൻ. ശേഷം മാവ് കുറച്ച് ലൂസ് ആയതുകൊണ്ട് തന്നെ ഒരു ടേബിൾ സ്പൂൺ മൈദ കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. എന്നിട്ടും ലൂസായി തോന്നുന്നു വെങ്കിൽ മുക്കാൽ ടീസ്പൂൺ മൈദ കൂടി ചേർത്ത് ഇളക്കുക.

കൈയിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ മൈദ ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് ഒരു ടീസ്പൂൺ ഓയിലും കൂടെ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ കുഴച്ച് നാല് മണിക്കൂറോളം കുറച്ചു ഓയിൽ തടകിയ ശേഷം അടച്ച് റെസ്റ്റ് ചെയ്യാനായി വയ്ക്കുക. നാലു മണിക്കൂർ ആയപ്പോൾ മാവു നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടവുക. ഇനി നല്ലപോലെ റോളാക്കി യെടുക്കുക. നീളത്തിൽ റോളാക്കിയെടുത്ത മാവിനെ ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഏതളവിലാണോ മാവ് വേണ്ടത് ആ അളവിൽ മാവിനെ മുറിച്ചെടുക്കുക.

എന്നിട്ട് മുറിച്ചെടുത്ത ഓരോ മാവും കുറുകെ രണ്ട് വരകളായി ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ കേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള വെട്ടുകേക്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു കേക്കാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply