നല്ല ചൂട് പെറോട്ടക്കൊപ്പം ഇന്നൊരു ഗാർലിക് ചിക്കൻ ആയാലോ. അതെ വളരെ ടേസ്റ്റിയായ റെസ്റ്റോറെന്റ്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനു വേണ്ടീട്ട മുക്കാൽ കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. കഴുകി വൃത്തിയാക്കി ഡ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ചെറിയ നാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക.
ഇനി അടച്ചു വെച്ച് അര മണിക്കൂർ ഫ്രീസറിലേക്ക് മാറ്റുക. ശേഷം ചിക്കനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൊടി, മൂന്ന് ടേബിൾ സ്പൂൺ മൈദാ, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി നല്ല ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് ചിക്കൻ പാനിലേക്ക് ചേർത്ത് ഫ്രൈ ആക്കി എടുക്കുക. സൺ ഫ്‌ളവർ ഓയിലാണ് ഈ റെസിപ്പിക്ക് നല്ലത്. ഇനി ഫ്രൈ ആയി വന്ന ചിക്കൻ മാറ്റി വെക്കുക. ഇനി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ, ഒരു കപ്പ് വെള്ളവും ചേർത്ത് മികസാക്കി മാറ്റി വെക്കുക.
ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച് ചൂടാക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിലേക്ക് ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ സ്പ്രിങ് ഒണിയന്റെ വെള്ള ഭാഗം ചെറുതായി അരിഞ്ഞത് ചേർത്ത് മിക്‌സാക്കുക. ഇനി അര ടേബിൾ സ്പൂൺ മുളക്പൊടി, മൂന്നു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒന്നര ടേബിൾ സ്പൂൺ സോയ സോസും, ഒന്നര ടീസ്പൂൺ വിനാഗിരി, ഇനി കലക്കി വെച്ച കോൺ ഫ്ലോർ പൌഡർ ചേർത്ത് മിക്‌സാക്കുക.
ഇനി തിക്കായി വന്ന മിക്സിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് മിക്‌സാക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ക്യാപ്‌സിക്കം, ഒരു ക്യാരറ്റ് ചേർത്ത് മിക്‌സാക്കിയ ശേഷം ഫ്രൈ ആക്കിയ ചിക്കൻ ചേർത്ത് മിക്‌സാക്കി കുറച്ചു നേരം കൂടി വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗാർലിക് ചിക്കൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
