ഒരുപാട് പേർ സ്ഥിരമായി കഴിക്കാറുണ്ട് എന്ന് പറയപ്പെടുന്ന ഒന്നാണ് ഏത്തപ്പഴം.മാത്രമല്ല ബോഡി ബിൽഡേഴ്‌സ്,അത് പോലെ അത്ലറ്റ്സ് ഒക്കെ കഴിക്കുന്ന ഒരു പ്രധാനപ്പെട്ട ഭക്ഷണ൦ തന്നെയാണ് ഏത്തപ്പഴം എന്ന് പറയുന്നത്.ഇടക്ക് യാത്രയൊക്കെ ചെയ്യുമ്പോഴും പിന്നെ വീട്ടിൽ വന്ന് കയറി ഉണ്ടനെ വിശപ്പ് മാറ്റാനും അങ്ങനെ പെട്ടെന്ന് വിശപ്പകറ്റാനും ക്ഷീണം മാറ്റാനും ഒക്കെ നമ്മളിൽ പലരും ഇത് കഴിക്കാറുണ്ട്.ജിമ്മിൽ പോകുന്നവർ വർക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് വീട്ടിൽ നിന്നും പോകുന്നതിനു മുൻപായി ഏത്തപ്പഴം കഴിച്ചിട്ടാണ് പോകുന്നത്.പക്ഷെ ഇതിന്റെ ഗുണങ്ങൾ എത്രത്തോളം ഉണ്ടെന്നോ സ്ഥിരം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണെന്നോ ഒന്നും ആർക്കും അറിയില്ല.ദിവസേന രണ്ടു ഏത്തപ്പഴം വെച്ച് കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ആണ് ഇവിടെ വിവരിക്കാൻ പോകുന്നത്.താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെഅടിസ്ഥാനത്തിലാണ് ഇവിടെ എഴുതുന്നത്.
ഇതിന്റെ ഒന്നാമത്തെ ഗുണമായി പറയുന്നത് വെയ്റ് ലോസ് ആണ് .ഇത് പറയുമ്പോൾ പലർക്കും സംശയം ഉണ്ടായേക്കാം,ഏത്തപ്പഴം കഴിക്കുമ്പോൾ വെയിറ്റ് കൂടാനല്ലേ സാധ്യത,എങ്ങനെ കുറയും എന്നത്.പഴത്തിൽ സ്റ്റാര്ച്ചിന്റെ അളവ്,അത് പോലെ ഫൈബറിന്റെ അളവും വളരെ കൂടുതലാണ്.അത് പോലെ തന്നെ ഇത് കഴിക്കുന്നത് കൊണ്ട് വിശപ്പിനെ ക്രമീകരിപ്പെടും.അത് പോലെ വിശക്കാനല്ല സാധ്യത കുറയ്ക്കും.മാത്രമല്ല രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കുകയും ഇന്സുലിന് സെന്സിറ്റിവിറ്റി കൂട്ടുകയും ചെയ്യുന്നു.ഇത് ശരീരത്തിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത് കുറയാൻ കാരണമായേക്കും.ഇങ്ങനെ വെയിറ്റ് ലോസ് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അടുത്ത ഗുണം ആണ് പഴം കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന പൊട്ടാസ്യത്തിന്റെ അളവ് കൂടുകയും അത് കാരണം ഹൃദയത്തിന്റെ ആരോഗ്യം കൂടുകയും ചെയ്യുമെന്നാണ്.അത് പോലെ ഹൈപ്പർ ടെൻഷൻ ഹൈ ബിപി തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും സഹായിക്കും.അത് പോലെ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയും.
ഇനി അടുത്ത ഗുണമാണ് ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് സ്ട്രെസ് ലെവൽ കുറയുമെന്ന്.ഇതിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ഉല്പാദിപ്പിക്കുന്ന സെറോടോണിന് ഹോർമോണിന്റെ അളവ് കൂട്ടും.സെറോടോണിന് ഹോർമോൺ ഒരു ഹാപ്പിനെസ്സ് ഹോർമോൺ ആണ് .അത് പോലെ തന്നെ ഇതിൽ 27 mg മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.ഇത് നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ശെരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു.അത് പോലെ ഉറക്കം ലഭിക്കുന്നതിനും സന്തോഷം ഉണ്ടാകാനും ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്.അടുത്തതായി അനീമിയ ഉണ്ടാകാതിരിക്കാൻ സഹായിക്കും.അനീമിയ എന്നാൽ നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ്.പഴം കഴിക്കുന്നത് മൂലം RBC അളവ് കൂട്ടും.ഏറ്റെടുത്ത ഗുണമാണ് വിറ്റാമിന് കുറയുന്ന വാഴ പഴം കഴിക്കുന്നത് കൊണ്ട് മാറ്റാൻ സാധിക്കും.ഇത് കഴിക്കുന്നത് കൊണ്ട് നല്ലൊരു എനർജിയും തരുന്നതാണ്.
