നാളത്തെ ബ്രേക്ഫാസ്റ്റിന് കറിയായി ഒരു കപ്പ സ്റ്റൂ ആയാലോ

ഇന്ന് നമുക്ക് കപ്പ കൊണ്ട് നല്ല ടേസ്റ്റിയായ ഒരു സ്റ്റൂ തയ്യാറാക്കിയാലോ. ഉരുളക്കിഴങ്ങ് സ്റ്റു നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ കപ്പ കൊണ്ട് എങ്ങനെയാണ് സ്റ്റൂ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു വലിയ കപ്പ ചെറിയ പീസുകളായി അരിഞ്ഞെടുക്കുക. എന്നിട്ട് കുറച്ചു വെള്ളത്തിലിട്ട് കപ്പയെ ഒന്ന് തിളപ്പിച്ചെടുക്കുക. ശേഷം തിളപ്പിച്ചെടുത്ത കപ്പയെ ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുക.

ശേഷം ഒരു കുക്കറിലേക്ക് കപ്പ ചേർത്ത് കൊടുക്കുക. ഇനി കപ്പയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും, ഒരു ചെറിയ കഷണം ഇഞ്ചിയും,പാകത്തിന് ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കപ്പ മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ രണ്ട് വിസിൽ വരുന്നതു വരെ കപ്പ വേവിച്ചെടുക്കുക.

രണ്ടു വിസിൽ ആയപ്പോൾ കപ്പ നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ അരടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം കുറച്ച് ചെറിയ ഉള്ളി പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. സവാളയെല്ലാം നല്ലപോലെ വാടി വരുമ്പോൾ വെന്തുവന്ന കപ്പ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി കപ്പ വേവിച്ചെടുക്കുക.

കപ്പ നല്ലപോലെ തിളച്ചുവരുമ്പോൾ ഒന്നു ഉടച്ചെടുക്കുക. എന്നിട്ട് അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് ഉപ്പും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കപ്പ സ്റ്റൂ തയ്യാറായിട്ടുണ്ട്. വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply