ഇനി പൊടി വാട്ടാതെയും, കുഴക്കാതെയും ഹെൽത്തിയായ ബ്രേക്ഫാസ്റ്റ്

ഇന്ന് നമുക്ക് ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം പൊടി വാട്ടാതെയും കുഴക്കാതെയും, പരത്താതെയും സിമ്പിളായി ഉണ്ടാക്കാം. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർക്കുക. ശേഷം മാവിലേക്ക് അര കപ്പ് മൈദയും കൂടി ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് രണ്ടര ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ശേഷം രണ്ടര ടേബിൾ സ്പൂൺ ക്യാരറ്റ് പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ തക്കാളി പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ ചില്ലി ഫ്‌ളേക്‌സും, ആവശ്യത്തിനുള്ള ഉപ്പും ചേർത്തിളക്കുക. എന്നിട്ട് കുട്ടികൾക്ക് കൊടുക്കാനാണ് തയ്യാറാക്കുന്നത് എങ്കിൽ കുറച്ചു ചീസ് ആഡ് ചെയ്യുക. എന്നിട്ട് കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം രണ്ടര കപ്പോളം പാൽ മാവിലേക്ക് ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. എന്നിട്ട് ഒന്നര തവി ബാറ്റർ പാനിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിക്കുക. എന്നിട്ട് സൈഡിൽ നിന്നും വിട്ടുവരാനായി തുടങ്ങുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു എടുത്തു മാറ്റുക. ഇങ്ങനെ എല്ലാ മാവ് കൊണ്ടും ദോശ ചുട്ടെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ പലഹാരം തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. ചീസും പാലും ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. വീട്ടിലെപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതി ഈ പലഹാരം തയ്യാറാക്കാൻ. ഇനി ഗോതമ്പ് മാവ് മാത്രമായും ഈ പലഹാരത്തിനായി ഉപയോഗിക്കാവുന്നതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിലൊരു പലഹാരം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page