മുട്ടക്കറിയിൽ കേമൻ ഈ പാൽ മുട്ടക്കറി തന്നെ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പാൽ മുട്ടക്കറി തയ്യാറാക്കിയാലോ. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഈ കറി വളരെ രുചികരമാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക, ശേഷം ചൂടായിവന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ഇനി ചൂടായ എണ്ണയിലേക്ക് അര ടീസ്പൂൺ പെരിഞ്ജീരകം ചേർത്ത് പൊട്ടിക്കുക. ജീരകം പൊട്ടി വന്നാൽ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക. എന്നിട്ട് കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക.

ഇനി അതിനൊപ്പം ഒരു സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക. ശേഷം വാടിവന്ന സവാളയിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അടച്ചു വെച്ച് 5 മിനിറ്റ് കൂടി വേവിക്കുക. നല്ലപോലെ വെന്തുവന്ന താക്കളി ഒന്നുടച്ചെടുത്ത ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് പൊടികളെല്ലാം നല്ലപോലെ വഴറ്റിയെടുക്കുക. എന്നിട്ട് അര ടീസ്പൂൺ ഗരം മസാല കൂടി ഈ പൊടികളോടൊപ്പം ചേർത്തിളക്കുക.

ഇനി ഒന്നര കപ്പ് തേങ്ങാപ്പാൽ എടുക്കുക. ശേഷം അതിനെ ഈ മസാലയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് മുക്കാൽ ടീസ്പൂൺ അരിപ്പൊടി ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. കറി കുറച്ചു കുറുകി കിട്ടാനാണ് ഇതുപോലെ അരിപ്പൊടി ചേർക്കുന്നത്, ഇനി ആവശ്യത്തിനുള്ള ഉപ്പും കൂടി ഈ മസാലയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് നാല് പുഴുങ്ങിയ മുട്ടയും ചേർത്ത് ഒരു മിനിറ്റോളം തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒരു മുട്ടക്കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page