ചെകുത്താന്റെ പ്രണയം* 22

*ചെകുത്താന്റെ പ്രണയം* 22
ആൾക്കാരും വിരുന്നു കാരും എല്ലാം അരങ്ങ് ഒഴിഞ്ഞു…
അലീന  അമ്മുവിനെ നോക്കി
“ഡീ ഫസ്റ്റ് നൈറ്റ് ആണ് കരുതി…എൻ്റെ ചാച്ചനേ വല്ലതും ചെയ്താൽ ഉണ്ടല്ലോ???”

“നീ പോടീ…”അമ്മു പറഞ്ഞു

വൈകുന്നേരം ആയപ്പോൾ അലീനയും റാണി മോളും കൂടി ചേർന്ന് യാത്ര തിരിച്ചു

സണ്ണി ജയൻ്റെ കൂടെ പാറ പുറത്ത് ഇരിക്കുക ആയിരുന്നു….
വിഷമം വരുമ്പോൾ പണ്ട് മുതലേ ഇവിടെ വന്ന് ഇരിക്കണം…ചിലപ്പോൾ ഒറ്റക്ക് അല്ലെങ്കിൽ ജയൻ്റെ കൂടെ

“എന്താ സണ്ണി … പോവുന്നില്ല നീ???? ഒരു പുതു പെണ്ണ് കാത്തു ഇരിക്കുന്നുണ്ട് കേട്ടോ
ജയൻ അവനെ നോക്കി പറഞ്ഞു

“ജീവിതത്തിൽ സണ്ണി എന്നും തോറ്റ് പോവുക ആണ്…മര്യാദക്ക് കുടുംബ ജീവിതം തുടങ്ങേണ്ട പ്രായം ഞാൻ ജയിലിലും ആയി…പെണ്ണും  വേണ്ട പിടകോഴിയും വേണ്ട എന്ന് ജീവിച്ച എന്നെയാ..ഇത്തിരി പോന്ന പെണ്ണ്  നാറ്റിച്ച് വിട്ടത്… അവൾക്കടെ ഒടുക്കത്തെ പ്രേമം!!! സണ്ണി ഉറക്കെ പറഞ്ഞു

“നീ സുന്ദരൻ അല്ലേ സണ്ണി കുട്ടാ…പ്രായം ആയി എന്ന് പറഞ്ഞാലും..നിന്നെ മോഹികാത്ത പെണ്ണ് ഉണ്ടോ…നമ്മുടെ ജയിംസ് മുതലാളിയുടെ പെണ്ണുമ്പിള്ള ഇന്നലെ കൂടി വെള്ളം ഇറക്കി നിന്നെ നോക്കുന്ന ഞാൻ കണ്ടത് ആണ്”   ജയൻ പറഞ്ഞു

” ഞാനും കണ്ടായിരുന്നു….അവരുടെ ഒരു നോട്ടം….മുതലാളി അറിയുന്നില്ലേ ആവോ..ഇങ്ങനെ ഒരെണ്ണം വീട്ടിൽ ഉള്ളത്…”സണ്ണി പറഞ്ഞു..

“അവർക്ക് അറിയില്ലാല്ലോ സണ്ണി കുട്ടന് പുതിയ ഒരു പെണ്ണ്  ജീവിതത്തിൽ വന്നിട്ട് ഉണ്ട് എന്ന്…” ജയൻ പറഞ്ഞു

സണ്ണി  അവനെ നോക്കി പുച്ഛത്തോടെ മുഖം ചെരിച്ച്

“മതി..മതി..പൊന്നു മോൻ ഇപ്പൊ ചെല്ല്…പെണ്ണിനോട് ചൂടാവനും തല്ലാനും കൊല്ലാനും ഒന്ന് പോവണ്ട…കേട്ടോ ഡാ” ജയൻ പറഞ്ഞു

“ഹും..ഞാൻ എന്നാ പോട്ടെ..” സണ്ണി പതുക്കെ തൻ്റെ മുണ്ട് മടക്കി കുത്തി
ജീപ്പിൽ കയറി…

സണ്ണി വന്നതും…പുറത്ത് ഉള്ള കുളി മുറിയിൽ പോയി കുളിച്ചു ഉള്ളിൽ കയറിയതും എല്ലാം അമ്മു അറിഞ്ഞിരുന്നു..
അടുക്കളയിൽ ഇരുന്നു എല്ലാം നോക്കി കണ്ടൂ…

ഒരു സാദാ കോട്ടൺ ചുരിദാർ ആണ് അമ്മു ഇട്ടിരിക്കുന്ന…മറിയ അവളുടെ കയ്യിൽ ഒരു ഗ്ലാസ്സ് പാൽ കൊടുത്തു വിട്ടു
“എൻ്റെ കൊച്ചനെ നീ പേടിച്ച് നിന്നാൽ എന്നും പേടിച്ച് നിൽക്കേണ്ടി വരും…അതുകൊണ്ട് കുറച്ച്  തൻ്റേടം കാണിച്ച് നിന്നോ..അവൻ കൂടുതൽ എന്തെങ്കിലും ഉപദ്രവിക്കാൻ നിന്നാൽ വേഗം ഓടി എൻ്റെ മുറിയിൽ വന്നോ!! മറിയ പറഞ്ഞു

അമ്മു സമ്മതം മൂളി…
കയ്യിൽ പാലും പിടിച്ചു ഉള്ളിൽ കയറി..
വെള്ള ഇന്നർ ബനിയനും ലുങ്കിയും ഉടുത്ത് കട്ടിലിൽ കിടക്കുന്നുണ്ട്…
ആളുടെ കയ്യും കാലും നിവർത്തി ഇട്ടത്കൊണ്ട് ബെടിൻ്റെ പകുതി സ്ഥലം തന്നെ പോയി…

“പാൽ  കുടിക്കോ”  അമ്മു വിറയലോടെ ചോദിച്ചു…

സണ്ണി അവളെ നോക്കി കട്ടിലിൽ ഇരുന്നു..
അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ഒറ്റ കൂടി കുടിച്ചു…

“ഹും…മതി..എനിക് ഇങ്ങനെ ഉള്ള ശീലം ഒന്നും ഇല്ല….എന്നാലും നീ കൊണ്ട് വന്നത് അല്ലേ അതുകൊണ്ട് കുടിച്ചു…ഇനിയും ഉണ്ടോ” സണ്ണി ചോദിച്ചു..

അമ്മു ആകെ അന്തം വിട്ടു അവനെ നോക്കി

“ഇല്ല..ഇത്ര ഉള്ളൂ” അവള് പറഞ്ഞു

അവൻ ഫോണിൽ നോക്കി എന്തോ വീഡിയോ കാണുന്ന കണ്ട് അമ്മു അവിടെ തന്നെ പരുങ്ങി നിന്നു

“എന്ത് തേങ്ങാ  കാണാന…പരുങ്ങി നിൽക്കുന്ന..ഇവിടെ കിടക്കാൻ വേണ്ടി അല്ലേ ഈ പേ കൂത്ത് മുഴുവനും കാട്ടി കൂട്ടിയത്..അപ്പോ പിന്നെ വന്നു കിടന്നു തുലാ?!!! അവൻ അവളുടെ നേരെ അലറി

അമ്മു  പേടിച്ച് കൊണ്ട് കട്ടിലിൻ്റെ ഓരം ചേർന്നു കിടന്നു…

“ലൈറ്റ് നിൻ്റെ തന്ത മാധവൻ ഓഫ് ആകി താരോ??? സണ്ണി വീണ്ടും ചോദിച്ചു..

അമ്മു വേഗം ലൈറ്റ് ഓഫ് ആകി…
ജനൽ തുറന്നു ഇട്ടത് കൊണ്ട് നിലാവിൻ്റെ വെളിച്ചം മാത്രം മുറിയിൽ ഉണ്ട്…

സണ്ണി ഒരു കയ്യ് കണ്ണിൽ വെച്ച് കൊണ്ട് കിടക്കാൻ തുടങ്ങി…
അവൻ്റെ ദേഹത്ത് നിന്ന് rexona സോപ്പിൻ്റെ മണം. വന്നതും…അവൻ്റെ കയ്യിൻ്റെ ഉള്ളിൽ പതുങ്ങി കൂടാൻ ഉള്ളിൽ മോഹം തോന്നി..അമ്മു അവനെ നോക്കി…
തൻ്റെ ദേഹത്ത് തട്ടാതെ ആണ് കിടക്കുന്നത്…
മുഖത്ത് പോലും നോക്കാൻ ഇഷ്ടം ഇല്ലാത്ത പോലെ…
അമ്മുവും തിരിഞ്ഞു കിടന്നു..
സണ്ണി അവളെ അപ്പോ ഒന്ന് നോക്കി…

തിരിഞ്ഞു കിടക്കുന്ന പെണ്ണിൻ്റെ ആകാര വടിവിനെ അവൻ മൊത്തത്തിൽ നോക്കി..ഇനി മുതൽ ഇത് തനിക്ക് എന്നും ഉള്ള കാഴ്ച ആവും എന്ന് അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

ആദ്യമായി ഒരു സ്ത്രീയുടെ കൂടെ കിടക്ക പങ്കിടുന്ന ഒരു ബുദ്ധി മുട്ട്…..
ഇഷ്ടപ്പെടാതെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്ന പോലെ….
ഈ പ്രണയം ഏങ്ങനെ ആണ്.??..ഇവൾക്ക് തന്നോട് ഉള്ളത് പോലെ തനിക്ക് ഇവളുടെ അടുത്ത് തോന്നുമോ…

സണ്ണി പതുക്കെ ഉറക്കത്തിൽ വഴുതി…
അവൻ ഉറങ്ങി എന്നും മനസ്സിലായ അമ്മു പതിയെ അവൻ്റെ മേൽ തൻ്റെ കാൽ കയറ്റി വെച്ചു….അവനെ മൊത്തം ആയി വരിഞ്ഞു മുറുകി….
അവൻ ഒന്ന് മുഖം ചുളിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു..അവളുടെ കഴുത്തിൽ മുഖം അമര്ത്തി ….
മീശ തുമ്പ് തൻ്റെ കഴുത്തിൽ ഇക്കിളി ആകുന്ന പോലെ…പക്ഷേ എന്തോ ഒരു സന്തോഷം തന്നെ പൊതിയുന്ന പോലെ…

“ഒറ്റ അടിക്കു അല്ലേ പാൽ മുഴുവനും കുടിച്ചത്..തടിയൻ”അമ്മു ചിരിച്ചു കൊണ്ട് അവൻ്റെ തല മുടിയിൽ തലോടി പറഞ്ഞു…..

സണ്ണി ഒന്നു കൂടി ഇടുപ്പിൽ കയ്യിട്ട് അവളെ ചേർത്ത് കിടത്തി….
അവൻ്റെ ശ്വാസം പോലും തൻ്റെ മേൽ പതിയുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്…

ഇങ്ങനെ ഉറങ്ങിയാൽ …ഞാൻ നിങ്ങളെ പീഡിപ്പിച്ചു വിട്ടാലും അറിയില്ലലോ മനുഷ്യാ!!????അമ്മു സ്വയം മനസ്സിൽ പറഞ്ഞു….

എപ്പോഴോ അമ്മുവും ഉറങ്ങി….

രാവിലെ  പൂവൻ കോഴിയുടെ കൂവൽ കേട്ട് …സണ്ണി പതുക്കെ കണ്ണ് തുറന്നു….

തൻ്റെ തല… ഏതോ സുഖം ഉള്ള ഒരു മെത്തയിൽ  ആണല്ലോ അവൻ സ്വയം ഓർത്തു കൊണ്ട് ..തല പതുക്കെ പൊക്കി നോക്കി…

ഒരുവേള അവൻ ശ്വാസം എടുക്കാൻ പോലും കഴിയാതെ..ഉമിനീര് ഇറക്കി…

അമ്മുവിൻ്റെ മാറിൽ ആയിരുന്നു തൻ്റെ തല വെച്ച് ഉറങ്ങിയത്…അവളുടെ ഒരു കയ്യ് തൻ്റെ കഴുത്തിലും ഉണ്ട്…
വളരെ മുറുക്കത്തിൽ ആണ് പെണ്ണ് പിടിച്ചിരിക്കുന്നത്….

“എന്ത് ചെയ്യും കർത്താവേ….അറിയാതെ കിടന്നും പോയി….അവൻ സ്വയം ഓർത്ത്.

അമ്മു കണ്ണുകൾ ചെറുതായി ഒന്ന് മിഴിക്കാൻ തുടങ്ങി എന്ന് കണ്ടതും..സണ്ണി വേഗം കള്ള ഉറക്കം നടിച്ചു അവളുടെ മാറിൽ തല വെച്ചു…

അവളുടെ മൃദുലത തൻ്റെ ശിരസ്സിൽ തട്ടുമ്പോൾ തന്നെ താൻ അറിയുന്നുണ്ട്…..താൻ ആദ്യമായി അറിയുന്ന ഒരു ഫീൽ….
സണ്ണി ഒന്ന് കൂടി ഇറുകെ കണ്ണ് അടച്ചു…

അമ്മു ഒന്ന് കൂടി അവൻ്റെ തല മുടിയിൽ തലോടി…പതുക്കെ അവനെ തലയിണയിൽ തല വെച്ചു…
മുടി വാരി കെട്ടി ….ബ്രഷും പേസ്റ്റും എടുത്ത് പുറത്തേക് ഇറങ്ങി….

അമ്മു പോയി എന്ന് കണ്ടതും..സണ്ണി വേഗം കണ്ണ് തുറന്നു…

“ഓ…പോയി.. അല്ലെങ്കിൽ ഇനി മതി…” സണ്ണി  മനസ്സിൽ പറഞ്ഞു..

വീണ്ടും തലയിണയിൽ കിടന്നു…എന്തോ ഉറക്കം കിട്ടുന്നില്ല…ദേഷ്യം കൊണ്ട് തലയിണ എടുത്ത് എറിഞ്ഞു
“പോ.. കോപ്പ്…ഇതിലും ഭേദം ആ തലയിണ തന്നെയാണ്” സണ്ണിയുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വന്നു…അവനു മാത്രം മനസ്സിലാകുന്ന പുഞ്ചിരി

തുടരും

Leave a Reply

You cannot copy content of this page