*ചെകുത്താന്റെ പ്രണയം 23*
സണ്ണി പതുക്കെ എഴുന്നേറ്റ് മൂരി നിവർന്നു…
അടുക്കളയിൽ എന്തോ തട്ടും ബഹളവും ഉണ്ട്…തിരിഞ്ഞു നിന്ന് പണി എടുക്കുന്ന പെണ്ണിനെ കാണുന്നുണ്ട്…അമ്മച്ചി എന്തൊക്കയോ ചോദിക്കുന്നു..
സണ്ണി പുറത്ത് ഉള്ള കുളി മുറി നോക്കി നടന്നു..കുളി കഴിഞ്ഞ് വസ്ത്രം മാറ്റി മേശ പുറത്ത് ഇരുന്നു..
അമ്മു വേഗം അവൻ്റെ മുന്നിലേക്ക് ചൂട് പുട്ടും കടലയും വിളമ്പി…
കൂടെ പഴവും എടുത്ത് മുന്നിൽ വെച്ചു
“ചായ എവിടെ” സണ്ണി ചോദിച്ചു..
അമ്മു വേഗം ചൂട് ചായ അവൻ്റെ അടുത്തേക്ക് കൊണ്ട് വന്നു…
അവൻ ഭക്ഷണം കഴിച്ചു ഒന്നും മിണ്ടാതെ ലോറിയിൽ കയറി പോയി…
അമ്മു അവനെ തന്നെ നോക്കി പുറത്ത് നിൽപ്പ് ഉണ്ടായിരുന്നു…
##
പണി എടുത്ത് കൊണ്ട് ഇരിക്കുന്ന ഇടയിൽ ജയൻ ചോദിച്ചു
“ഇന്നലെ ഏങ്ങനെ ഉണ്ട് ഫസ്റ്റ് നൈറ്റ്???,
“പോ…അവൻ്റെ ഒരു ഫസ്റ്റ് നൈറ്റ്…പെണ്ണ് കൂടെ കിടക്കുമ്പോൾ തന്നെ എനിക് അങ്ങ് ദേഷ്യം വരുവാ…”സണ്ണി അവനെ നോക്കി പറഞ്ഞു…
“അപ്പോ ഒന്നും നടന്നില്ല അല്ലേ ജയൻ ഇലിച്ച് കൊണ്ട് ചോദിച്ചു
“എന്നാ നടക്കാനാ…ഉറക്കത്തിൽ അറിയാതെ ഞാൻ അറിയാതെ അവളുടെ മേലേ കയ്യും കാലും ഇടുന്നുണ്ട്…അവള് എന്തായാലും തെറ്റ് ധരിച്ചു കാണൂ കേലാ അല്ലേ?? സണ്ണി അവനെ നോക്കി ചോദിച്ചു
“ഇത് വരെ ഒറ്റക്ക് കിടന്ന നീ എന്താ പെട്ടന്ന് ഒരു കയ്യും കാലും ഇടൽ…എൻ്റെ പൊന്നു സണ്ണിയെ അത് ഒരു പീക്കിരി പെണ്ണ് ആണ്..നീ ആണെങ്കിൽ ഒരു കാട്ടു പോത്തും..നിൻ്റെ തടിയും കൊഴുപ്പും ഒന്നും ആ പെണ്ണിന് ഒക്കത്തില്ല …അത് കൊണ്ട് കണ്ട് അറിഞ്ഞു വേണം…!!! ജയൻ പറഞ്ഞു
“ആര് പറഞ്ഞു പീക്കിരി എന്ന്…എൻ്റെ കൊഴുപ്പ് താങ്ങാൻ ഉള്ളത് എല്ലാം ഉണ്ട്…എന്തായാലും അവള് ആയി ചോദിച്ചു വാങ്ങിയത് അല്ലേ…അപ്പോ സഹിക്കട്ടെ സണ്ണി തിരിച്ചു പറഞ്ഞു
“എന്താ മോനെ ഒരു ആട്ടം…ചെറിയ രീതിയിൽ സുഖം പിടിച്ച പോലെ” ജയൻ ചോദിച്ചു
“പോടാ…പോയി പണി നോക്ക്… പഴയത് ഒന്നും അത്ര പെട്ടന്ന് മറക്കുന്നവൻ അല്ല സണ്ണി…അവളെ സ്വീകരിക്കാൻ എനിക് ഇനിയും സമയം വേണം ” സണ്ണി ഗൗരവത്തിൽ പറഞ്ഞു…
പതിവ് പോലെ ചായ കുടിക്കാൻ സണ്ണി ജയനും സേതുവിൻ്റെ ചായ കടയിൽ കയറി…
അവിടെ ഇരുന്നു ചായ കുടിക്കുന്ന മുകുന്ദനെ അവർ കണ്ടില്ലാ…ഒപ്പം ജോണും ഉണ്ടായിരുന്നു..
“ഡാ… പാരകൾ രണ്ടും ഇവിടെ ഉണ്ടല്ലോ” ജയൻ സണ്ണിയുടെ ചെവിയിൽ പറഞ്ഞു
“ഹും…കണ്ടില്ല..ഇനി എന്തായാലും കേറിയ സ്ഥിതിക്ക് ഇറങ്ങാൻ നിൽക്കണ്ട..”സണ്ണി പറഞ്ഞു
സേതു ഏട്ടാ…രണ്ട് ചായ..രണ്ട് പഴം പൊരി അവൻ പറഞ്ഞു കൊണ്ട് ബെഞ്ചിൽ ഇരുന്നു…
മുകുന്ദൻ അവനെ പുച്ഛത്തോടെ നോക്കി
“കുറച്ച് സ്ട്രോംഗ് ആയി കൊടുക്ക് ചേട്ടാ…പുതു മണവാളൻ ആണ്” ജോൺ ഉറക്കെ കളി ആകി പറഞ്ഞു…
ജയൻ ദേഷ്യം കൊണ്ട് എഴുന്നേറ്റത് കണ്ടപ്പോ
സണ്ണി അവനോട് ഇരിക്കാൻ പറഞ്ഞു…
“ഒരോരുത്തരുടെ യോഗമെ…… കിളുന്ത് പെണ്ണിനെ കെട്ടി കൂടെ കൂട്ടാൻ ഓക്കേ ഈ പ്രായത്തിലും കിട്ടുക എന്നൊക്കെ പറഞാൽ…കൂടെ ഒരു ഗർഭവും ….”മുകുന്ദൻ പുച്ചതിൽ പറഞ്ഞു…
സേതു ഇരുവർക്കും ചായ കൊടുത്തു….
സണ്ണി ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിചു…
“അത് തന്നെ..നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലാത്ത പോലെ നിനക്ക് കിട്ടേണ്ട മുതലിനെ അല്ലേ…ഒരോരുതൻ വന്നു കൊണ്ട് പോയത്…”ജോണി ആകി പറഞ്ഞു
“കുഴപ്പം ഇല്ലട…ഇതിയാന് കുറച്ച് കഴിഞ്ഞ് പ്രായം ഓക്കേ ആയി വരുമ്പോ…പെണ്ണിന് കിട്ടേണ്ടത് കിട്ടാതെ ആവുംബു എൻ്റെ അടുത്തു തന്നെ വരും…. സ്റ്റാമിന ഒകെ എങ്ങനെയാ ചേട്ടാ…വല്ലതും ഉണ്ടോ ??? മുകുന്ദൻ പറഞ്ഞു തീരുന്ന മുൻപ് അവൻ്റെ നെഞ്ച് നോക്കി ചവിട്ടി സണ്ണി…
കണ്ണുകൾ ചുവന്നു ….
ഉഗ്ര കോപ്പി ആയി നിൽക്കുന്ന സണ്ണിയെ കണ്ട് മുകുന്ദൻ പതുക്കെ എഴുന്നേറ്റു..
സണ്ണി അവൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ച് അവൻ്റെ മുഖത്ത് നോക്കി പറഞ്ഞു….
“എൻ്റെ പെണ്ണിന് കിട്ടേണ്ടത് എല്ലാം സമയത്തിന് ഞാൻ തന്നെ കൊടുക്കും…. അത് ഓർത്തു മുകുന്ദാ…നീ വിഷമിക്കേണ്ട…അവള് കൂടെ കിടക്കുന്നുണ്ട് എങ്കിൽ ആണ് ഒരുത്തൻ്റെ കൂടെ തന്നെ ആവു…അത് എന്തായാലും നി അല്ലാ
..എൻ്റെ സ്റ്റാമിന അങ്ങനെ പെട്ടന്ന് പോവും എന്ന് നീ കരുതണ്ട…. നിൻ്റെ കൂട്ടുകാരൻ കുറച്ച് കാലം തന്ത എന്ന് വിളിച്ച പാലക്കൽ ഔസേപ്പിൻ്റെ അതേ ചോര ആണ് ഞാൻ…..അങ്ങേരുടെ സ്റ്റാമിന എത്ര ഉണ്ട് എന്നു ഇവൻ്റെ തള്ളക്ക് അറിയാം….അപ്പോ അയാളുടെ സ്വന്തം ചോര ആയ എൻ്റെ കാര്യം പറയണ്ട കാര്യം ഉണ്ടോ???
“അടിപൊളി” ജയൻ ഉറക്കെ കയ്യ് കൊട്ടി…
ജോണി ദേഷ്യത്തിൽ അവൻ്റെ നേരെ പാഞ്ഞു…
“ഡാ…” അവൻ സണ്ണിയുടെ നേരെ അലറി
“നിൻ്റെ പിഴച്ച തള്ളയെ പറയുമ്പോൾ നിനക്ക് ഇത്ര നോവും എങ്കിൽ…എൻ്റെ പെണ്ണിനേ പറയുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കില്ല ജോണി….എൻ്റെ ആണത്തം ചോദ്യം ചെയ്യുന്ന ഇവൻ്റെ ചൊറിഞ്ഞ ഡയലോഗ് കേട്ട് മിണ്ടാതെ പോവാൻ..സണ്ണി പല തന്തക്ക് ഉണ്ടായത് അല്ല….”
ജോണി യുടെ ഞരമ്പുകൾ പൊന്തി…ദേഷ്യം കൊണ്ട് മുഖം ചുവന്നു
“നോക്കിക്കോ..സണ്ണി…എൻ്റെ മുമ്പിൽ നീ പെണ്ണും കുട്ടിയും ആയി സുഖിച്ചു ജീവിക്കും കരുതണ്ട….ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഇത് നടക്കില്ല” ജോണി വെല്ലു വിളിയോട് കൂടി പറഞ്ഞു
“ഞാൻ ജീവിക്കും ചെയ്യും…എൻ്റെ പെണ്ണ് ഈ നാട്ടിൽ തന്നെ എൻ്റെ പിള്ളേരെ ഇവിടെ പെറും ചെയ്യും…നീ നിനക്ക് പറ്റും എങ്കിൽ പോയി തടയടാ….” മാസ്സ് ഡയലോഗ് അടിച്ചു മുണ്ട് മുറുക്കി പോവുന്ന സണ്ണിയെ …ജയൻ ഓടി വന്നു കെട്ടി പിടിച്ചു…
“എൻ്റെ പൊന്നു ജോണി മോനെ…ഒന്നും ഇല്ലെങ്കിൽ ഒരുപാട് ഓണം കൂടുതൽ ഉണ്ടത് അല്ലേ സണ്ണി..നിൻ്റെ ഏട്ടൻ്റെ സ്ഥാനത്ത് അല്ലേ…ഇനി എങ്കിലും പക വിട്ട് ..നിങ്ങള്ക് നന്നായി ജീവിച്ചൂടെ” സേതു ചോദിച്ചു
“നോക്കിക്കോ സേതു ഏട്ടാ….ഇപ്പൊ നിങൾ എല്ലാവരും ആരാധനയോടെ നോക്കുന്ന സണ്ണി…ഈ തെലേക്കാട് ഗ്രമാതിൽ അധികം ഇനി വാഴില്ല…ഇന്നും ഇന്നലെയും തുടങ്ങിതല്ല ഞാൻ ഒന്നും” പകയോടെ പറഞ്ഞു ജോണി വണ്ടിയിൽ കയറി…പിന്നാലെ നെഞ്ചില് തടവി കൊണ്ട് മുകുന്ദനും….
തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി ജയൻ സണ്ണി യുടെ അടുത്ത് ചോദിച്ചു
“എൻ്റെ പൊന്നു സണ്ണി ഒന്നു. നേരത്തെ പൊക്കൂടെ…അവിടെ ഒരു പെണ്ണ് ഉള്ളത് അല്ലേ”
“ഓ പിന്നേ ആരും പെണ്ണിനോട് പറഞ്ഞില്ലാലോ…എൻ്റെ വീട്ടിൽ കയറി കൂടാൻ..എനിക് ഈ സമയം പോകാനേ സൗകര്യം ഉള്ളൂ” സണ്ണി തിരിച്ചു പറഞ്ഞു
“അതുപോലെ ആണോ..ശത്രുക്കൾ ഉള്ള സമയം ആണ്… ആ പെണ്ണ് അവിടെ ഒറ്റകും…അമ്മച്ചിയും മത്തായി ചേട്ടനും എന്ത് ചെയ്യാൻ ആണ്” ജയൻ വേവലാതി പെട്ട് ചോദിച്ചു
“അങ്ങനെ അവളെ ആർക്കും പിടിച്ചു കൊണ്ട് പോവാൻ പറ്റത്തില്ല…എൻ്റെ മിന്നും കഴുത്തിൽ ഇട്ട് പെണ്ണിനെ ആരെങ്കിലും കൊണ്ട് പോവുന്ന ഞാൻ കാണട്ടെ” സണ്ണി വാശിയിൽ പറഞ്ഞു
“ഓഹോ….അപ്പോ പെണ്ണിനെ ആരും കൊണ്ട് പോവുന്ന ഇഷ്ടം ഇല്ല” ജയൻ കളി ആയി പറഞ്ഞു
“എൻ്റെ താലി കഴുത്തിൽ ഇടുന്ന വരെ അവള് ആരുടെ കൂടെ പോയാലും ചത്താലും എനിക് പ്രശ്നം ഉണ്ടായിരുന്നില്ല…ഇനി അങ്ങനെ അല്ല….എനിക് അവകാശം ഉണ്ട് അവളിൽ…അവളെ അങ്ങനെ വെറുതെ വിട്ടു കൊടുക്കാൻ പറ്റത്തില്ല….പീഡനം എന്താണ് എന്നും…അപമാനം പോവുമ്പോൾ ഉണ്ടാവുന്ന വേദന എല്ലാം ഒന്ന് പെണ്ണ് അറിയണം” സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“അയ്യേ…ഇത് പറയാൻ ആണോ നീ ഇത്ര വളച്ച് കെട്ടിയത്…നിനക്ക് പ്രേമം ആയി എന്ന് വിചാരിച്ച ഞാൻ പൊട്ടൻ” ജയൻ പറഞ്ഞു
“പ്രേമം…അതും അവളുടെ അടുത്ത്…ഇപ്പൊ തോന്നുന്നത് എല്ലാം ആകർഷണം ആണ് ജയാ….കുറച്ച് കഴിഞ്ഞ് അവൾക് തന്നെ തോന്നും എന്നെക്കാൾ നല്ലത് കിട്ടും എന്ന്…മുകുന്ദൻ പറഞ്ഞത് പോലെ ശെരിക്കും ഞാൻ ഒരു കിളവൻ ആണ് അല്ലേ…അവൾക് എന്നെക്കാൾ നല്ലത് കിട്ടും…എന്നിട്ടും എന്ത് കണ്ടിട്ടാ…കുറച്ച് സമയം കൊടുക്കാം…പഠിപ്പും വിവരവും ഉള്ള പിള്ളേർ അല്ലേ…കോളജിൽ ക്ലാസ് തുടങ്ങി വീണ്ടും പോകുമ്പോൾ…തോന്നും ആയിരിക്കും എടുത്ത് ചാടി ഒരു മധ്യ വയസ്സനേ കല്യാണം കഴിച്ചത് തെറ്റായി പോയി എന്ന് ..അപ്പോ അവളെ പറഞ്ഞു വിടണം….അവളെ കെട്ടാൻ എല്ലാം ക്വു ആയിരിക്കും” സണ്ണി ഗൗരവത്തിൽ പറഞ്ഞു
“എൻ്റെ സണ്ണി നീ ഈ പറഞ്ഞത് കേട്ട് നിൻ്റെ പുറം അടിച്ചു പൊളിക്കാൻ ആണ് എനിക് തോന്നുന്ന….ഇനിയും ആ പെണ്ണ് എങ്ങനെ ആണ് നിന്നോട് ഉള്ള പ്രണയം തെളിയിച്ചു തരേണ്ടത്…അതിൻ്റെ കണ്ണും നോട്ടം കണ്ടാൽ അറിയാം..നീ എന്നാല് അതിന് ജീവൻ ആണ് എന്ന്…നീ ഇങ്ങനെ പൊട്ടൻ ആയി നിന്നോ….അവസാനം വേറെ വല്ലവരും കേറി ഗോൾ അടിച്ചു വിട്ടോളും “ജയൻ ദേഷ്യത്തിൽ പറഞ്ഞു..
സണ്ണി അവനു നേരെ ചെറിയ ഒരു പുഞ്ചിരി മാത്രം കൊടുത്തു..വീട് ലക്ഷ്യം ആകി നടന്നു…
ഉമ്മറത്ത് തന്നെ..തന്നെ കാത്തു ഒരുത്തി ഇരിക്കുന്ന കാഴ്ച അവൻ്റെ മനസ്സിനെ സന്തോഷിപ്പിച്ചു…പക്ഷേ അത് മറച്ചു കൊണ്ട് ഉള്ളിലേക്ക് കയറി…
അമ്മു അവൻ്റെ പിന്നാലെ നടന്നു
തുടരും
