നിങ്ങൾ ഓട്സ് കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് രുചികരമായ ഉപ്പ്മാവ് ഓട്സ് കൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് രണ്ട് കപ്പ് ഓട്ട്സ് ചേർക്കുക. ശേഷം ഓട്സിനെ മീഡിയം ഫ്ളൈമിൽ വെച്ച് വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത ഓട്സിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വന്നാൽ അര ടീസ്പൂൺ ഉഴുന്നും ചേർത്ത് വറുക്കുക.
ശേഷം രണ്ട് വറ്റൽമുളകും, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു മീഡിയം സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഒന്ന് വാടി വന്ന സവാളയിലേക്ക് രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം വാടി വന്ന സവാളയിലേക്ക് ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു ഫ്രഷ് ഗ്രീൻപീസും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം എല്ലാം നല്ല പോലെ വാടി വന്നാൽ ഒന്നേമുക്കാൽ കപ്പ് വെള്ളവും ഓട്സിനാവശ്യമായ ഉപ്പും ചേർത്ത് ഇളക്കി നല്ല പോലെ തിളപ്പിക്കുക.
ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് വറുത്തുവെച്ചിട്ടുള്ള ഓട്സ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് അടച്ചു വെച്ച് ഓട്സ് ഉപ്പ്മാവ് വേവിച്ചെടുക്കുക. ശേഷം ഏഴ് മിനിട്ടാകുന്നത് വരെ ലോ ഫ്ളൈമിൽ വെച്ച് ഓട്സ് ഉപ്പ്മാവ് വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഓട്സ് ഉപ്പ്മാവ് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. ഒരുപാട് ന്യൂട്രിഷൻസ് അടങ്ങിയിട്ടുള്ള ഒരു ഫുഡ് കൂടിയാണ് ഓട്സ്. എല്ലാവരും ഉറപ്പായും ഓട്സ് ഈ രീതിയിൽ ട്രൈ ചെയ്തു നോക്കണേ.
