തട്ട് കടയിലെ മസാല ദോശയാണോ നിങ്ങൾക്ക് ഏറെ ഇഷ്ടം. എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ദോശയാണ് മസാല ദോശ. എന്നാൽ ഇന്ന് നല്ല മൊരിഞ്ഞ മസാല ദോശ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ മസാല ദോശ എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് പച്ചരിയും, അര കപ്പ് ഉഴുന്നും, ഒരു ടേബിൾ സ്പൂൺ കടല പരിപ്പും, അര ടീസ്പൂൺ ഉലുവയും കൂടി രണ്ട് മണിക്കൂറോളം കുതിർത്തി എടുക്കുക. എന്നിട്ട് കുതിർന്നു കിട്ടിയ ഉഴുന്നിനെ ആദ്യം കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി അര കപ്പ് അവൽ 10 മിനിറ്റോളം വെള്ളത്തിലിട്ട് വെക്കുക. എന്നിട്ട് ഇനി കുതിർന്നുകിട്ടിയ അരിയും, ഉലുവയും, കടല പരിപ്പും, അവലും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത മിക്സിലേക്ക് 2 കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഇളക്കിയ ശേഷം 8 മണിക്കൂറോളം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ദോശക്ക് വേണ്ടീട്ടുള മസാല തയ്യാറാക്കി എടുക്കാം. അതിനായി 500 ഗ്രാം ഉരുളകിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. എന്നിട്ട് ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക.

ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ കടല പരിപ്പും, ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് 3 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. ഇനി വാടി വന്ന സവാളയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. എന്നിട്ട് രണ്ട് പച്ചമുളക് രണ്ടായി മുറിച്ചതും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റിയശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉടച്ച് എടുത്തിട്ടുള്ള ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് മുക്കാൽ കപ്പ് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി തിക്കായി വരുമ്പോൾ കുറച്ച് മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. ഇനി നേരത്തെ തയ്യാറാക്കിവെച്ച മാവിനെ ദോശ ചുട്ടെടുക്കാം.

അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് ഓരോ തവി മാവ് വീതം കടായിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നൈസായിട്ട് പരത്തിയെടുക്കുക. ശേഷം ദോശയുടെ മുകൾഭാഗം ഒന്നു വെന്തുവരുമ്പോൾ മസാല ചേർത്ത് കൊടുക്കുക. മൊരിഞ്ഞു വരുമ്പോൾ റോളാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മസാലദോശ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ദോശയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page