താറാമുട്ട ഉണ്ടെങ്കിൽ ഇത് കാണാതെ പോകരുതേ. ഒരു പുതുമയുള്ള രുചി.

നമ്മുടെ ദൈനം ദിന ആഹാരങ്ങളിൽ ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ ഒത്തിരി പോഷകങ്ങളും വിറ്റാമിൻസും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലാ ദിവസവും ഒരു മുട്ട എങ്കിലും കുട്ടികൾക്ക് കൊടുക്കുവാൻ ശ്രെദ്ധിക്കുക. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് മുട്ട വെച്ച് തയ്യാറാക്കുന്ന ഒരു മുട്ട മസാല ഫ്രൈയാണ്. വളരെ ടേസ്റ്റിയായ ഈ റെസിപ്പി മുട്ട ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും അത്രക്കും ടേസ്റ്റിയാണ്. ഈ ഫ്രൈ ഏത് മുട്ട വെച്ചും തയ്യാറാറാക്കാം എങ്കിലും താറാമുട്ട വെച്ച് ചെയ്യുന്നതാണ് കൂടുതൽ സ്വാദിഷ്ടം. അപ്പോൾ കാണാം വളരെ ടേസ്റ്റിയായ ഈ എഗ്ഗ് മസാല ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന്.

ആദ്യം ഈ മുട്ട മസാല ഫ്രയ്ക്ക് ആവശ്യമായ മുട്ട പുഴുങ്ങി എടുക്കുക. കുറച്ചു കല്ലുപ്പ് കൂടി ചേർത്ത് വേണം മുട്ട പുഴുങ്ങാൻ. ഇനി നല്ല പോലെ പുഴുങ്ങിയെടുത്ത മുട്ടയെ ഒരു കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക. ഇനി വേറൊരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ മുളക്പൊടി, ഒരു മുക്കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു മുക്കാൽ ടീസ്പൂൺ അളവിൽ കുരുമുളക് പൊടി, മുക്കാൽ ടീസ്പൂൺ അളവിൽ ഗരം മസാല, ഇനി ആവശ്യത്തിന് ഉപ്പും, ഇനി ഒരു ടേബിൾ സ്പൂൺ അളവിൽ എണ്ണ ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക. ഇനി പുഴുങ്ങി വരഞ്ഞെടുത്ത മുട്ടകൾ എല്ലാം കൂടി ഈ മസാലയിൽ കോട്ടാക്കി എടുക്കുക.

ഇനി ഒരു പതിനഞ്ചു മിനിറ്റോളം മുട്ടയിൽ എല്ലാം മസാല നല്ല പോലെ പിടിച്ചു കിട്ടാൻ വേണ്ടി റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു ഓയിൽ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് മസാല തേച്ചു വെച്ചിരിക്കുന്ന മുട്ട ഇട്ടു കൊടുക്കുക. ലോ ഫ്ളൈമിലിട്ട് വേണം മട്ട് ഫ്രൈ ആക്കി എടുക്കാൻ.

ഇനി മുട്ടയിൽ കോട്ടാക്കി എടുത്ത മസാല ഒന്ന് ഫ്രൈ ആകുന്ന സമയം അതാണ് വേണ്ടത്. ഇനി തിരിച്ചും മറിച്ചു മിട്ടു മുട്ട ഒന്ന് മൂത്തു വന്നാൽ മതിയാകും. ഇനി നല്ല ഒരു ഫ്ലേവറിനു വേണ്ടി കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി ഒന്ന് മിക്‌സാക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് മസാല ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page