പച്ചക്കറിയിൽ നമുക്കെല്ലാം അത്രക്ക് ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ ഇന്ന് നമുക്ക് ഈ വഴുതനങ്ങ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. നോൺ വെജിനേക്കാൾ രുചിയാണ് ഇങ്ങനെ വഴുതനങ്ങ കൊണ്ട് ചില്ലി വഴുതനങ്ങ തയ്യാറാക്കിയാൽ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ വഴുതനങ്ങ നല്ല പോലെ കഴുകി ചെറിയ പീസായി മുറിക്കുക. എന്നിട്ട് കുറച്ചുനേരം വഴുതനങ്ങ വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം രണ്ട് മൂന്നു പ്രാവശ്യം കൂടി വെള്ളത്തിൽ കഴുകിയ ശേഷം ഒരു അരിപ്പയിലിട്ട് വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് അഞ്ചു ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക. എന്നിട്ട് അതിനൊപ്പം അഞ്ചു ടേബിൾ സ്പൂൺ മൈദയും ചേർത്ത് മിക്‌സാക്കുക. ശേഷം മാവിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, രണ്ട് ടീസ്പൂൺ ചില്ലി പൌഡർ, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് എല്ലാം കൂടി മിക്‌സാക്കുക. ശേഷം വഴുതനങ്ങയെ ഈ മിക്സിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി വഴുതനങ്ങയിലേക്ക് കുറച്ചു വെള്ളം തളിച്ച് കൊടുക്കുക. എന്നിട്ട് ഒന്നും കൂടി നല്ല പോലെ മിക്‌സാക്കി എടുക്കുക.
ശേഷം വഴുതനങ്ങയെ നല്ല ചൂടായി വന്ന ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക. മീഡിയം ഫ്ളൈമിലിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം കോരി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഓയിലിൽ ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക. എന്നിട്ട് പൊടിയായി അരിഞ്ഞെടുത്ത സവാള ചേർത്ത് ഇളക്കി വഴറ്റി എടുക്കുക. ശേഷം രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞതും, കാൽ കപ്പ് ക്യാപ്‌സിക്കം പൊടിയായി അരിഞ്ഞതും, ചേർത്ത് വഴറ്റുക.
ഇനി ഈ മിക്സിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് ഒരു മിനിറ്റോളം ഇളക്കുക. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ സോയ സോസും, മൂന്നു ടീസ്പൂൺ ടൊമാറ്റോ സോസും, ഒരു ടീസ്പൂൺ ചില്ലി സോസും, ചേർത്ത് ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ ഇളക്കുക. ശേഷം ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കി കറി നല്ല പോലെ വേവിക്കുക. ഇനി ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ഷുഗറും ചേർത്ത് കുറുകി വരുന്നത് വരെ ഇളക്കുക. ശേഷം ഫ്രൈ ആക്കി എടുത്ത വഴുതനങ്ങ ചേർത്ത് ഇളക്കി മിക്‌സാക്കി എടുക്കുക. എന്നിട്ട് ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വഴുതനങ്ങ ചില്ലി റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ, വഴുതനങ്ങ ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടത്തോടെ ഈ റെസിപ്പി കഴിക്കുന്നതായിരിക്കും.
