മുട്ട കുരു മുളകിട്ട് വരട്ടിയത്. എത്ര കഴിച്ചാലും മതി വരില്ല.

ഒരുപാട് പോഷക ഗുണങ്ങളുള്ളതാണ് കോഴി മുട്ട. പലരും പല രീതിയിൽ മുട്ട കറി വെക്കലാണ് ഓരോ നാടുകളിലും ചെയ്യുന്നത്. എന്നാൽ ഇന്ന് നമുക്കൊരു വേറെയ്റ്റി മുട്ട റെസിപ്പി പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഇനി മുട്ട കുരുമുളകിട്ട് വരട്ടുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി നേർപകുതിയായി മുറിച്ചെടുക്കുക. ഇനി മീഡിയം സൈസിലുള്ള നാല് സവാള ചെറുതായി മുറിച്ചെടുക്കുക. ശേഷം മീഡിയം സൈസിലുള്ള രണ്ട് തക്കാളി അരച്ചെടുക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ജീരകം,ഒരു താക്കോലവും കൂടി ഒന്ന് പൊടിച്ചെടുക്കുക.

ശേഷം പൊടിച്ചെടുത്ത മിക്സിലേക്ക് അഞ്ചു വെളുത്തുള്ളി പീസ്,ചെറിയ പീസ് ഇഞ്ചി ചെറുതായി മുറിച്ചെടുത്തത്,നാല് പച്ചമുളക്, ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇനി പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ എണ്ണ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് നുള്ള് ഉപ്പ്, ശേഷം ലോ ഫ്ളൈമിൽ ഒന്ന് മിക്‌സാക്കിയ ശേഷം പാനിന്റെ എല്ലാ സൈഡിലും ഇത് മിക്‌സാക്കിയ ശേഷം മുറിച്ചു വെച്ചിട്ടുള്ള ഓരോ മുട്ടയും മഞ്ഞക്കരു ഉള്ള ഭാഗം പാനിൽ മുട്ടുന്ന രീതിയിൽ നിരത്തി വെച്ച് കൊടുക്കുക.

രണ്ട് സൈഡും ഒന്ന് മൂപ്പിച്ചെടുത്ത ശേഷം കോരി മാറ്റുക. ഇനി അതെ പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും,കുറച്ചു കറിവേപ്പില, ചേർത്ത് ഒന്ന് വഴറ്റിയ ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള പേസ്റ്റ് ചേർക്കുക. നാല് മിനിറ്റോളം മീഡിയം ഫ്ളൈമിൽ വഴറ്റിയ ശേഷം അരച്ച് വെച്ചിട്ടുള്ള തക്കാളി മിക്സ് ഈ മസാലയിലേക്ക് ചേർത്ത് മൂപ്പിച്ചെടുക്കുക. ഇനി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി,അര ടീസ്പൂൺ മുളക്പൊടി,ഒരു നുള്ള് മഞ്ഞൾപ്പൊടി,ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ചേർത്ത് മസാല മൂപ്പിച്ചെടുത്ത ശേഷം അര ഗ്ലാസ് വെള്ളവും മസാലക്ക് ആവശ്യമായ ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് മിക്‌സാക്കുക.

ഇനി എണ്ണ തെളിഞ്ഞു വന്ന മസാലയിലേക്ക് ഫ്രൈ ആക്കി എടുത്ത മുട്ട ചേർത്ത് മുകളിലായി കുറച്ചു മസാല ഇട്ടു സെറ്റാക്കി കൊടുത്ത ശേഷം ഒരു മിനിറ്റോളം അടച്ചു വെച്ച് വേവിക്കുക. ശേഷം സെർവ് ചെയ്യാം. അപ്പോൾ നല്ല വേറെയ്റ്റി ടേസ്റ്റിലുള്ള മുട്ട പെപ്പർ മസാല ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഷീബാസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page