പല തരം പായസങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും അല്ലെ. അതുകൊണ്ട് തന്നെ ഒരു വ്യത്യസ്തമായ പായസം പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പായസം ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. എന്നിട്ട് കുറച്ചു നട്ട്സും കിസ്മിസും കൂടി നെയ്യിൽ വരട്ടി എടുക്കുക. ശേഷം രണ്ട് കപ്പ് അവൽ നെയ്യിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതും മൂപ്പിക്കുക.
ശേഷം ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ശേഷം മറ്റൊരു പാനിലേക്ക് അര ലിറ്റർ പാൽ എടുക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് നേരത്തെ വറുത്തു വെച്ചിട്ടുള്ള അവൽ കൂടി ചേർത്ത് ഇളക്കുക. ഇനി മറ്റൊരു പാത്രത്തിൽ അര കപ്പ് ശർക്കരയിൽ കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കുക. ശേഷം അരിച്ചെടുക്കുക. പാലും അവലും കൂടി കുറുകി വരാൻ തുടങ്ങുമ്പോൾ കാൽ കപ്പ് മിൽക്‌മൈഡും കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു ചെറിയ ഏലക്ക കുരുവും, ഒരു പിഞ്ച് മഞ്ഞൾപ്പൊടിയും ചേർത്ത് മിക്‌സാക്കുക.
ഇനി മൂന്നു ടേബിൾ സ്പൂൺ ശർക്കര പാനി ചേർത്ത് ഇളക്കുക. ഇനി വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ പായസം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
