മീൻ കറി ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തില്ലെങ്കിൽ നഷ്ടം.

മലയാളിക്ക് മീൻ ഇല്ലാതെ ചോറ് കഴിക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. പല സ്ഥലത്തും പല രീതിയിലാണ് മീൻകറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇന്ന് ഒരു കിടിലൻ അയല മീൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്ന് ടേബിൾ സ്പൂൺ കുരുമുളക് ഒരു പാനിലേക്ക് ചേർക്കുക. ഇനി ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ശേഷം അഞ്ചു മിനിറ്റോളം കുരുമുളകിനെ ലോ ഫ്ളൈമിൽ തിളപ്പിക്കുക. അഞ്ചു മിനിട്ടിയപ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം തണുത്തു വരുമ്പോൾ ഈ മിക്സ് നന്നായി അരച്ചെടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിൽ ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന ഉലുവയിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള നന്നായി വഴറ്റുക. ഇനി കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മൂന്ന് പച്ചമുളക് അരിഞ്ഞതും, ചേർത്ത് മൂപ്പിക്കുക. ശേഷം ഒന്നേകാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അരച്ച് വെച്ചിട്ടുള്ള കുരുമുളകിന്റെ പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം നല്ല പോലെ വഴറ്റി എടുത്ത മസാലയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴഞ്ഞ വെള്ളം ഈ സമയം മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. ഇനി പാകത്തിനുള്ള ഉപ്പ് ചേർത്ത് കറി ഒരു മിനിറ്റോളം തിളപ്പിക്കുക. എന്നിട്ട് അര കിലോ ചെറിയ അയല മീനാണ് എടുത്തിട്ടുള്ളത്. അത് വൃത്തിയാക്കിയ ശേഷം കറിയിലേക്ക് ചേർത്ത് അടച്ചു വെച്ച് കറി വേവിക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം കറി വേവിക്കാൻ. ഇനി മീൻ വെന്തു കഴിഞ്ഞാൽ ലോ ഫ്ളൈമിലിട്ട് വേവിക്കുക.

കുറുകിയ ചാറോടുകൂടിയ കറിയാണ് ഈ മീൻ കറിക്ക് വേണ്ടത്. ശേഷം മീൻകറി നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. ഇനി വെന്തു കുറുകി വന്നാൽ കുറച്ചു വെളിച്ചെണ്ണ കൂടി ചേർക്കുന്നത് നന്നായിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ അയല മീൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കറി വെച്ച് നോക്കണേ. ചോറിനും അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കിടിലൻ ടേസ്റ്റാണ് ഈ കറി. എന്നും ഒരേപോലെ കറി വെക്കുന്നതിനേക്കാൾ ഏറെ രുചിയാണ് ഈ കറിക്ക്.

Leave a Reply

You cannot copy content of this page