നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കോവയ്ക്ക. എന്നാൽ പല രീതിയിൽ നമ്മൾ കോവയ്ക്ക തയ്യാറാക്കാറുണ്ട്. ചിലപ്പോൾ കോവയ്ക്ക മെഴുക്കു പെരട്ടി ഉണ്ടാക്കാറുണ്ട്, കോവയ്ക്ക തോരൻ ഉണ്ടാക്കാറുണ്ട് അങ്ങനെ പലതും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒരു കോവയ്ക്ക ഫ്രൈ ആയാലോ. വളരെ ടേസ്റ്റിയായ ഒരു ഫ്രയാണ് ഇത്. ഒരു വട്ടം കഴിച്ചവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും അത്രയും ടേസ്റ്റ് ആണ് ഈ ഫ്രൈ. അപ്പോൾ നമുക്ക് ഈ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
കോവയ്ക്ക ഫ്രൈ തയ്യാറാക്കാനായി 400 ഗ്രാം കോവയ്ക്കയാണ് എടുത്തിട്ടുള്ളത്. ശേഷം കോവയ്ക്ക നാലായി മുറിച്ചു നല്ലപോലെ കഴുകിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അരക്കപ്പ് തേങ്ങ ചേർത്തു കൊടുക്കുക. എന്നിട്ട് അതിനൊപ്പം കാൽക്കപ്പ് കപ്പലണ്ടിയും കൂടി ചേർത്തു കൊടുക്കുക. ശേഷം രണ്ടും കൂടി നല്ലപോലെ വറുത്തെടുക്കുക. ഒരു ബ്രൗൺ കളർ ആകുന്നതുവരെ തേങ്ങയും കപ്പലണ്ടിയും നന്നായി വറുത്തെടുക്കാം. ശേഷം വറുത്തെടുത്ത കപ്പലണ്ടിയും തേങ്ങയും കൂടി മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക.
ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം കടായിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ അരടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പും കൂടി ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ച് കറിവേപ്പിലയും, അതിൻറെ കൂടെ നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള കോവക്കയും ചേർത്ത് നന്നായി വഴറ്റുക. നല്ലപോലെ വഴറ്റിയ ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും കൂടി കോവക്കയിലേക്ക് ചേർത്തിളക്കുക. ശേഷം സവാളയും കോവക്കയും കൂടി ഒരു ബ്രൗൺ കളർ ആകുന്നതുവരെ സവാളയും കൂടി നന്നായി മൂപ്പിക്കുക.
ശേഷം നല്ലപോലെ വഴറ്റിയെടുത്ത കോവക്കയിലേക്ക് അരടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നേരത്തെ പൊടിച്ചു വച്ച തേങ്ങയും കപ്പലണ്ടിയുടെയും മിക്സും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. മസാലയുടെ പച്ചമണം മാറുന്നതുവരെ ഒരു മിനിറ്റോളം കോവക്ക മസാല വഴറ്റുക.
ശേഷം മസാല നല്ലപോലെ യോജിപ്പിച്ചു കഴിഞ്ഞാൽ അരക്കപ്പ് വെള്ളം കൂടി കോവക്കയിലേക്ക് ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഏകദേശം മൂന്നു മിനിട്ട് കൊണ്ടു തന്നെ മീഡിയം ഫ്ലൈമിൽ വെച്ച് കോവയ്ക്ക വെന്തു കിട്ടുന്നതാണ്. മൂന്നു മിനിട്ട് ആയപ്പോൾ കോവയ്ക്ക ഫ്രൈ നല്ലപോലെ തയ്യാറായി വന്നിട്ടുണ്ട്. കണ്ടാൽ കഴിക്കാൻ തോന്നുന്ന ഒരു ടേസ്റ്റ് ആയിരിക്കും ഇതിന്. എല്ലാവരും ഉറപ്പായും ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ബ്രേക്ക്ഫാസ്റ്റ് ആയും, ഉച്ചയ്ക്ക് ചോറിനും എല്ലാം ഇത് നല്ല കോമ്പിനേഷനാണ്. ഇതുവരെയും കോവയ്ക്ക ഫ്രൈ ഇതുപോലെ ട്രൈ ചെയ്തിട്ടില്ല എങ്കിൽ തീർച്ചയായും ട്രൈ ചെയ്ത് നോക്കണം, വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണിത്.
