അര കപ്പ് കടലയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് കിടിലൻ ടേസ്റ്റിലൊരു നാലുമണി പലഹാരം.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് കറിക്കടല. എന്നാൽ ഇന്ന് നമുക്ക് ഈ കറിക്കടല കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് കടല ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം കടലയെ നല്ല പോലെ കഴുകി അഞ്ചു മണിക്കൂറോളം കുതിരനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം നാല് ഫിസിൽ വരുന്നത് വരെ കടല വേവിച്ചെടുക്കുക.

നന്നായി വെന്തു കിട്ടിയ കടലയെ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഒരു ഉരുളകിഴങ്ങ് എടുക്കുക. എന്നിട്ട് അതിനെ തൊലിയോട് കൂടി പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങി എടുത്ത ഉരുളക്കിഴങ്ങിനെ തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചൂടറി വന്ന
കടലയും ഉരുളക്കിഴങ്ങും കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം വെള്ളം ഒട്ടും തന്നെ ചേർക്കാതെ ഇവ രണ്ടും കൂടി ക്രഷ് ആക്കി എടുക്കുക. ശേഷം അടിച്ചെടുത്ത കടലയും ഉരുളക്കിഴങ്ങിന്റെയും മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു ബ്രെഡ് കൈ കൊണ്ട് കീറി ഈ മിക്സിലേക്ക് ചേർക്കുക.

ശേഷം ഈ ബ്രെഡ് കടലയിൽ മിക്‌സായി വരുന്നത് വരെ കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ശേഷം ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, കറിവേപ്പില, എന്നിട്ട് എല്ലാം കൂടി കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.

ഇനി ഒരു കട്ലെറ്റിന്റെ ഷെയ്പ്പിൽ ഇതിനെ ആക്കി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഈ സ്നാക്ക് ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്.എല്ലാവരും ഈ രീതിയിൽ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ കിടിലൻ സ്നാക്കാണ് ഇത്. ചൂട് ചായക്കൊപ്പം ഇത് പൊളിയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page