അവൽ നനച്ചത് ഈ രീതിയിൽ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ

ഇന്ന് നമുക്ക് ചായക്കൊപ്പം കഴിക്കാനും, ബ്രേക്ക്ഫാസ്റ്റായുമൊക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ.
അവൽ കൊണ്ട് ഒരു അടിപൊളി അവൽ നനച്ചത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നരക്കപ്പ് അവൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അവലിലേക്ക് ഒരു കപ്പ് തേങ്ങയും കൂടി ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് ശർക്കര കൂടി ചേർത്ത് കൊടുക്കുക. അവലിന് പകരം പഞ്ചാസാര ചേർത്തു കൊടുത്താലും മതിയാകും.

എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അവൽ നല്ലപോലെ നനഞ്ഞു കിട്ടാനായി 2 ടേബിൾ സ്പൂൺ പാലും കൂടി അവലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കൈ കൊണ്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കുക. ശേഷം അവൽ നല്ലപോലെ കുതിർന്നു കിട്ടാനായി 10 മിനുട്ട് അടച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു നട്സും കിസ്മിസും കൂടി നെയ്യിൽ വറുത്തെടുക്കുക.

ശേഷം ബാക്കിയുള്ള നെയിലേക്ക് ഒരു നേന്ത്രപ്പഴം വട്ടത്തിൽ മുറിചത് ചേർത്തുകൊടുക്കുക. എന്നിട്ട് പഴത്തിനെ നെയ്യിൽ ഒന്ന് വരട്ടിയെടുക്കുക. പഴത്തിന്റെ രണ്ട് സൈഡ് ഒരു ബ്രൗൺ കളർ ആകുന്നതുവരെ പഴം നല്ലപോലെ വാട്ടിയെടുക്കുക. ശേഷം സോഫ്റ്റായി വന്ന അവലിലേക്ക് പഴം ചേർത്ത് കൊടുക്കുക. എന്നിട്ട് നേരത്തെ വറുത്തെടുത്ത നട്ട്സും കിസ്മിസും കൂടി അവലിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചത് ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള അവൽ നനച്ചത് തയ്യാറായിട്ടുണ്ട്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page