പല തരത്തിലുള്ള പായസങ്ങൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി പായസം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പായസം ക്യാരറ്റും സേമിയയും കൊണ്ടാണ് തയ്യാറാക്കുന്നത്. ആദ്യം ഒരു പാനിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ശേഷം നെയ്യിലേക്ക് പായസത്തിനാവശ്യമായ കാഷ്യൂവും കിസ്മിസും വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് 2 കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർത്ത് വഴറ്റുക.
ക്യാരറ്റ് നല്ല പോലെ വെന്തുവന്നാൽ 50 ഗ്രാം പഞ്ചസാര ക്യാരറ്റിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. എന്നിട്ട് ഒന്നര മിനിറ്റോളം നല്ല പോലെ ഇളക്കി വരുമ്പോൾ പഞ്ചസാര നല്ല പോലെ മേൽറ്റായി വരുന്നതാണ്. എന്നിട്ട് അതിലേക്ക് അര കപ്പ് പാൽ ചേർത്ത് നല്ല പോലെ ക്യാരറ്റുമായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നല്ല പോലെ തിളച്ചു വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് കുറച്ചു വലിപ്പമുള്ള ഒരു പാൻ അടുപ്പിലേക്ക് വെക്കുക.
ശേഷം പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ചൂടായി വന്ന ബട്ടറിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് നല്ല പോലെ വറുക്കുക. ശേഷം വറുത്തെടുത്ത സേമിയയിലേക്ക് 5 കപ്പ് പാൽ ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ ഇളക്കി സേമിയ നല്ല പോലെ വേവിക്കുക. ഏഴ് മിനിറ്റായപ്പോൾ സേമിയ നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം സേമിയയിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി മിക്‌സാക്കുക.
ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ക്യാരറ്റ് മിക്സ് കൂടി ഈ സമയം പാലിലേക്ക് ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി അര ടീസ്പൂൺ ഏലക്ക പൊടിയും, നേരത്തെ നെയിൽ വറുത്തെടുത്ത കാഷ്യൂവും കിസ്മിസും കൂടി പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഒന്ന് ചൂടാറി വന്നാൽ സെർവ് ചെയ്യാം. വളരെ ടേസ്റ്റിയായ ഒരു പായസമാണിത്. എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ.
