വെറും അഞ്ചു മിനിറ്റിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു പക്കോഡ ഉണ്ടാക്കിയാലോ. ചായ തിളയ്ക്കുന്ന സമയം മതി ഈ പക്കോഡ തയ്യാറാക്കാൻ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് പൊട്ടറ്റോ തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കുക. കുറച്ചു വെള്ളത്തിലേക്ക് വേണം പൊട്ടറ്റോ ഗ്രേറ്റ് ചെയ്തിടാൻ. ശേഷം പൊട്ടറ്റോയെ കൈ കൊണ്ട് പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു തവണ കൂടി വെള്ളത്തിൽ ഗ്രേറ്റാക്കിയ ഉരുളക്കിഴങ്ങിനെ പിഴിഞ്ഞെടുക്കുക.
ഇനി രണ്ട് സവാള കനം കുറച്ചു അരിഞ്ഞത് ഗ്രേറ്റാക്കിയ ഉരുളക്കിഴങ്ങിനൊപ്പം ചേർത്ത് കൊടുക്കുക. ശേഷം നാല് പച്ചമുളകും, ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും, കുറച്ചു കറിവേപ്പില ചെറുതായി മുറിച്ചതും, രണ്ട് ടേബിൾ സ്പൂൺ മല്ലിയില ചെറുതായി മുറിച്ചതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, കാൽ ടീസ്പൂൺ കായപ്പൊടി, പാകത്തിനുള്ള ഉപ്പ് മുക്കാൽ ടീസ്പൂൺ ചെറുനാരങ്ങാ നീര്, എന്നിവ ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് തിരുമ്മി എടുക്കുക.
ഇനി രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, അര കപ്പ് കടലമാവും, കാൽ കപ്പ് മൈദയും, ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. ശേഷം ഉപ്പ് പാകത്തിനാണോ എന്ന് ചെക്ക് ചെയ്തു ഒരു ചട്ടിയിൽ എണ്ണ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ ചെറിയ പക്കോഡയായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം എണ്ണ ചൂടാക്കാൻ. ശേഷം തിരിച്ചും മറിച്ചുമിട്ട് പക്കോഡ ഫ്രൈ ആക്കി എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ പക്കോഡ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പക്കോഡ തയ്യാറാക്കി നോക്കണേ. ഒരു തവണ കഴിച്ചാൽ പിന്നെ ആരും ഈ സ്‌നാക്കിന്റെ ടേസ്റ്റ് മറക്കുകയേ ഇല്ല. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിആഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ടേസ്റ്റിയായ സ്നാക്ക് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
