ഈ കേക്ക് കഴിക്കാൻ ആരാ കൊതിക്കാത്തത്

കാണാൻ വളരെ മനോഹരവും കഴിക്കാൻ വളരെ ടേസ്റ്റിയുമായ ഒരു കേക്കാണ് റെഡ് ബീ കേക്ക്. എന്നാൽ ഈ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് അരിച്ചു ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, കാൽ ടീസ്പൂൺ ഉപ്പും, ചേർത്ത് നന്നായി അരിച്ചെടുക്കുക. ഇനി മൂന്നു മുട്ട ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം മുട്ടക്കൊപ്പം ഒരു ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇനി മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാരയും, മുക്കാൽ കപ്പ് സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം നേരത്തെ അരിച്ചു മാറ്റി വെച്ച മൈദ മിക്സ് ബാറ്ററിലേക്ക് ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക. ശേഷം ബാറ്ററിനെ മൂന്നു ഗ്ലാസ്സിലായി ഒരേ അളവിൽ ഒഴിച്ച ശേഷം ഒരു ഗ്ലാസിലെ ബാറ്ററിൽ ഒരു ടീസ്പൂൺ ഇളം ചൂടുള്ള പാൽ ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ വിനെഗർ ചേർത്ത് ഒന്നും കൂടി മിക്‌സാക്കുക. ശേഷം ഈ ഗ്ലാസിലെ ബാറ്ററിനെ ഒരു ട്രേയിലേക്ക് ഒഴിച്ച് ബേക്കാക്കി എടുക്കുക.

ഇനി രണ്ടാമത്തെ ഗ്ലാസ്സിലുള്ള ബാറ്ററിലേക്ക് കാൽ ടീസ്പൂൺ ഇളം ചൂടുള്ള പാലും അഞ്ചു ഡ്രോപ്പ് കളറും, കാൽ ടീസ്പൂൺ വിനാഗിരിയും ചേർത്ത് മിക്‌സാക്കി ഒരു ട്രേയിലേക്ക് മാറ്റി അതും ബേക്കാക്കി എടുക്കുക. ഇനി കാൽ കപ്പ് ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റാക്കി എടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അത് മൂന്നാമത്തെ ഗ്ലാസിലെ ബാറ്ററിലേക്ക് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കാൽ ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി ട്രേയിലേക്ക് മാറ്റുക. ശേഷം അതും ബേക്കാക്കി എടുക്കുക.

ശേഷം മൂന്നു കേക്കും മൂന്നു ഫ്ലേവറിലുള്ള കേക്കായതു കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഈ കേക്ക് കഴിക്കാൻ. എല്ലാവരും ഈ റെഡ്‌ബീ കേക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു കേക്കാണ് ഇത്. ബീറ്ററും ഓവനും ഒന്നുമില്ലാതെ തന്നെ ഈ കേക്ക് തയാറാക്കാൻ കഴിയും. ചിക്കൂസ് ഡേൻ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply