ഓവനും ഗ്രില്ലുമില്ലാതെ കാന്താരി ചിക്കൻ ആർക്കും സിമ്പിളായി തയ്യാറാക്കി എടുക്കാം

നിങ്ങൾ റെസ്റ്റോറന്റിൽ നിന്നും കാന്താരി അൽഫഹം കഴിച്ചിട്ടുണ്ടോ. വളരെ രുചികരമായിട്ടുള്ള ഒരു ചിക്കൻ റെസിപ്പിയാണിത്. അപ്പോൾ ഇന്ന് നമുക്ക് ഈ കാന്താരി ചിക്കൻ എങ്ങനെ നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ. അതിനായി ഒരു പാൻ അടുപ്പിലേക്ക് വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുഴുവൻ മല്ലി, അര ടീസ്പൂൺ ചെറിയ ജീരകവും, ഒരു ടീസ്പൂൺ മുഴുവൻ കുരുമുളകും, അഞ്ച് പച്ചമുളകും, അഞ്ച് കാന്താരിമുളകും, രണ്ട് ഗ്രാമ്പൂ, രണ്ട് കറുകപ്പട്ട എന്നിവയും ഇതിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ പെരുംജീരകവും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കുക. എല്ലാം നല്ലപോലെ ഒന്ന് ചൂടാക്കി എടുത്ത ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ടു നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് പൊടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മൂന്ന് ടേബിൾസ്പൂൺ കട്ടത്തൈര്, ഒന്നേകാൽ ടേബിൾസ്പൂൺ നാരങ്ങയുടെ നീര്,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകിയശേഷം വരഞ്ഞു വൃത്തിയാക്കി യെടുക്കുക. കുറച്ച് വലിയ പീസുകളായി വേണം ചിക്കൻ നമ്മൾ എടുക്കാൻ. എടുത്തു വച്ചിട്ടുള്ള ചിക്കനെ ഒരു കോലുകൊണ്ട് ഒന്ന് അടിച്ചു പരത്തുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മസാലയിലേക്ക് ചിക്കനെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് യോജിപ്പിച്ചെടുക്കുക. ഇനി ഇത് 30 മിനിട്ടോളം അടച്ചു റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് എട്ട് അല്ലി വെളുത്തുള്ളിയും, ഒരു തക്കാളിയുടെ പകുതി, ഒരു സവാളയുടെ പകുതിയും, രണ്ട് ഇഞ്ചിയുടെ കഷണവും ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിനൊപ്പം 18 കാന്താരിമുളകും കൂടി ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് പുതിന യിലയും അരക്കപ്പ് മല്ലിയിലയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ല സ്മൂത്തായി ഒന്നു അരച്ചെടുക്കുക. മസാല പിടിച്ചു കിട്ടിയ ചിക്കനിലേക്ക് ഇപ്പോൾ അരച്ചെടുത്ത മസാലയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിലും, മുക്കാൽ ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾ പ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ചിക്കൻറെ എല്ലാ ഭാഗത്തേക്കും ഈ മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച ശേഷം അഞ്ച് മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക. 5 മണിക്കൂറായപ്പോൾ ചിക്കൻ നല്ലപോലെ മസാല പിടിച്ചു കിട്ടിയിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം ബട്ടറിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണയും ബട്ടറും നല്ലപോലെ ഒന്ന് ചൂടായി വരുമ്പോൾ മസാല തേച്ചു വച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക.

എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് ചിക്കൻ വേവിക്കുക. തിരിച്ചും മറിച്ചുമിട്ട് ചിക്കൻ നല്ലപോലെ ഫ്രയായി വരുമ്പോൾ മുകളിലായി കുറച്ചു ബട്ടർ സ്പ്രെദ്ദാക്കിയ ശേഷം ഒന്നുകൂടി മൊരിച്ചെടുക്കുക. 20 മിനിറ്റ് ആയപ്പോൾ ചിക്കൻ നല്ലപോലെ മൊരിഞ്ഞു കിട്ടിയിട്ടുണ്ട്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള കാന്താരി ചിക്കൻ ഇവിടെ തയ്യാറായിട്ടുണ്ട്. റെസ്റ്റോറെന്റുകളിൽ നിന്നും കിട്ടുന്ന അതെ രുചിയിലു ള്ള ഒരു ചിക്കനാണിത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply