മീൻകറി ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ

ഇന്ന് നമുക്ക് ഒരു അടിപൊളി മീൻകറി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കറി ഏതിനൊപ്പം കഴിക്കാനും വളരെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി പത്തു ചെറിയ അയല മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഫ്രഷായ കുരുമുളക് ചേർക്കുക. ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം നല്ലപോലെ തിളച്ചുവന്ന കുരുമുളകിനെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് കുരുമുളകിനെ നല്ലപോലെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എണ്ണ ചൂടായി വന്നാൽ ഒരുടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, ഒരു സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. സവാള വാടിവന്നാൽ 2 പച്ചമുളക് കീറിയതും ചേർത്ത് ഇളക്കുക.

ശേഷം ആറ് അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചതച്ചെടുക്കുക. എന്നിട്ട് ഈ സവാളയിലേക്ക് ഈ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അരച്ച് വെച്ചിട്ടുള്ള കുരുമുളകിന്റെ പേസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.

ശേഷം ആറ് പീസ് കുടം പുളിയും, ആവശ്യത്തിനുള്ള ഉപ്പും, ഒന്നര കപ്പ് വെള്ളവും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. തിളച്ചു വന്നാൽ മീനും ചേർത്ത് അടച്ചുവെച്ചു കറി നല്ലപോലെ വേവിക്കുക. ശേഷം വെന്തുവറ്റി വന്ന കറിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും, കുറച്ചു കറിവേപ്പിലയും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മീൻകറി തയ്യാറായിട്ടുണ്ട്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page