ചെറുപയർ കറി ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ ?

ഇന്ന് നമുക്ക് ഒരു കിടിലൻ പയർ കൊണ്ടുള്ള കറി ആയാലോ. ഈ കറി ചപ്പാത്തിക്കും ചോറിനും അപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ ടേസ്റ്റാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചെറുപയർ എടുക്കുക. ശേഷം നല്ല പോലെ കഴുകിയെടുത്ത പയറിനെ കുക്കറിലേക്ക് മാറ്റി രണ്ട് കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ വേവിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് ഒരു മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക, സവാള ഒന്ന് കളർ മാറുന്നത് വരെ നല്ല പോലെ വഴറ്റുക. ശേഷം വഴറ്റിയെടുത്ത സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, ഒരുടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം വഴറ്റിയെടുത്ത മസാലയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് നല്ല പോലെ വഴറ്റുക.

ശേഷം തക്കാളിയും ചേർത്ത് നല്ല പോലെ വഴറ്റിയ ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി പിഴിഞ്ഞെടുക്കുക. ശേഷം അതും ഈ സമയം മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള പയർ ചേർത്ത് നല്ല പോലെ മസാലയുമായി മിക്‌സാക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കറി നല്ല പോലെ തിളപ്പിക്കുക.

ശേഷം കുറച്ചുനേരം ലോ ഫ്ളൈമിൽ വെച്ച് കറി നല്ല പോലെ തിളപ്പിക്കുക. എന്നിട്ട് കുറച്ചു കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു കറി തയ്യാറാക്കി നോക്കണേ. പലഹാരങ്ങൾക്ക് ഒപ്പവും ചോറിനൊപ്പവുമെല്ലാം കഴിക്കാൻ ഈ കറി വളരെ നല്ലതാണ്. മീനും മറ്റ് കറികളും ഇല്ലെങ്കിലും ചോറ് കഴിക്കാൻ ഈ ഒരു കറി മാത്രം മതി. എല്ലാവരും ഉറപ്പായും ഈ കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply