നമ്മുടെ എല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കാറുള്ള ഒരു പലഹാരമാണ് ഉപ്പുമാവ്. പലയിടങ്ങളിലും പല രീതിയിലാണ് ഉപ്പുമാവ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന ഒരു ഉപ്പുമാവ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ 250ഗ്രാം റവ ഒരു പാനിലേക്ക് ഇട്ടു നല്ലപോലെ വറുത്തെടുക്കുക.
ശേഷം റവ വറുത്തെടുക്കുമ്പോൾ അതിൻറെ കൂടെ തന്നെ ഒരു ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്തു കൊടുക്കുക. ലോ ഫ്ളൈമിലിട്ട് നല്ലപോലെ വറുത്തെടുത്ത റവയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ ഒരു കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും,
അര മുറി സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാരറ്റ് കനംകുറച്ച് പൊടിയായി അരിഞ്ഞതും, 2 പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
എന്നിട്ട് എല്ലാം നല്ലപോലെ വഴറ്റി എടുത്ത് കഴിഞ്ഞാൽ ഒരു ടീസ്പൂൺ ഉഴുന്ന്, ഒരു ടീസ്പൂൺ കടലപ്പരിപ്പും കൂടി ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം എല്ലാം നല്ലപോലെ മൂത്ത് വന്നാൽ ഒന്നര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളം തിളച്ചുവരുമ്പോൾ വറുത്തു വെച്ചിട്ടുള്ള റവ ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നല്ലപോലെ ഇളക്കി ലോ ഫ്ളൈമിൽ വച്ച് അഞ്ചു മിനിട്ടോളം അടച്ചുവച്ച് വേവിക്കുക.
അഞ്ച് മിനിട്ടോളം ലോ ഫ്ളൈമിൽ അടച്ച് വെച്ച് വേവിച്ചശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റവ ഉപ്പുമാവ് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രാവിലെ തിരക്കുള്ള ദിവസങ്ങളിലൊക്കെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കൻ പറ്റുന്ന ടേസ്റ്റിയായ ഒരു പലഹാരമാണിത്.
