കറിക്കടല കൊണ്ട് ഒന്നൊന്നര ടേസ്റ്റിലൊരു വട

നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒന്നാണ് കറുത്ത കടല. എന്നാൽ ഇതുകൊണ്ട് ഒരുപാട് വേറെയ്റ്റി റെസിപ്പീസ് നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി വട ഉണ്ടാക്കിയാലോ. കറുത്ത കടല വെച്ചിട്ടാണ് ഈ വട തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് കടല ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുക. ശേഷം രണ്ട് ചെറിയ കഷ്ണം ഇഞ്ചിയും, കുറച്ചു മല്ലിയിലയും, രണ്ട് പച്ചമുളകും, ഒരു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും എടുക്കുക.

ശേഷം കുതിർന്നു കിട്ടിയ കടലയെ നല്ല പോലെ കഴുകിയ ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി എല്ലാം ഇതുപോലെ അരച്ചിട്ട് എടുക്കുക. ശേഷം അരച്ചെടുത്ത കടല മിക്സിലേക്ക് ചതച്ചെടുത്ത ഇഞ്ചിയും, സവാളയും, കറിവേപ്പിലയും, മല്ലിയിലയും, പച്ചമുളകും ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.

ശേഷം നന്നായി കുഴച്ചെടുത്ത മാവിനെ കയ്യിൽ കുറച്ചു വെള്ളം തടകിയ ശേഷം പരിപ്പ് വടയുടേയോ ഉഴുന്ന് വടയുടേയോ ഷെയ്പ്പിൽ ആക്കി എടുക്കുക. എല്ലാം ഷെയ്‌പ്പാക്കിയ ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം പാകത്തിന് ചൂടായി വന്ന എണ്ണയിൽ ഓരോ വടയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വട തയ്യാറായിട്ടുണ്ട്. എല്ലാവരും കറിക്കടല കൊണ്ട് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ. നല്ല ക്രിസ്പിയായ വടയാണ് ഇത്. ചൂട് ചായക്കൊപ്പം കിടിലൻ രുചിയാണ് ഈ വട.

Leave a Reply