നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള മസാലയാണ് ബീഫ് മസാല. എന്നാൽ പല രീതിയിലുള്ള ബീഫ് ട്രൈ ചെയ്തിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്പെഷ്യൽ ബീഫ് മസാല തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു അറുന്നൂറ് ഗ്രാം ബീഫ് നന്നായി കഴുകി എടുക്കുക. ശേഷം ബീഫിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഒരു നാരങ്ങയുടെ നീര്, രണ്ട് ടീസ്പൂൺ തേങ്ങാ കൊത്തും, കുറച്ചു കറിവേപ്പിലയും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്‌സാക്കുക.
ബീഫിൽ നന്നായി മസാല പിടിക്കുന്നത് വരെ മസാലയുമായി ബീഫിനെ തിരുമ്മി യോജിപ്പിക്കുക. ശേഷം ബീഫിനെ ഒരു മണിക്കൂർ ആകുന്നത് വരെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി അടുപ്പിലേക്ക് വെക്കുക. ഇനി മീഡിയം ഫ്ളൈമിലിട്ടു ബീഫിനെ ആറ് ഫിസിൽ വരുന്നത് വരെ വേവിക്കുക. ആറ് ഫിസിലായപ്പോൾ ബീഫ് വെന്തു പാകമായി കിട്ടിയിട്ടുണ്ട്. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ അഞ്ചു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി എണ്ണയിൽ ഒരു സവാള സ്ലൈസക്കിയത് ചേർത്ത് വറുക്കുക.
ശേഷം നല്ല പോലെ മൂത്തു വന്ന സവാളയെ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിൽ നാല് ടേബിൾ സ്പൂൺ തേങ്ങാക്കൊത്തു ചേർത്ത് വറുക്കുക. ശേഷം അതും എണ്ണയിൽ നിന്നും കോരി മാറ്റുക. ഇനി ബാക്കിയുള്ള ഓയിലിൽ അര ടീസ്പൂൺ കടുക്, അര ടീസ്പൂൺ ജീരകവും ചേർത്ത് വറുക്കുക. ശേഷം നാല് പീസ് വെളുത്തുള്ളിയും, നൂറ്റി അൻപത് ഗ്രാം ചെറിയ ഉള്ളിയും, രണ്ട് സവാള നീളത്തിൽ അരിഞ്ഞതും, മൂന്നു പച്ചമുളക്, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി എല്ലാം കൂടി വെന്തു ഉടഞ്ഞു വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ടര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്,ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. ശേഷം വെന്തു വന്ന ബീഫിനെ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യമായ ഉപ്പും ചേർത്ത് ബീഫ് ഡ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബീഫ് മസാല തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും കാപ്പിക്കൊപ്പവും, ബിരിയാണിക്കൊപ്പവും ഏറെ രുചിയാണ് ഈ റെസിപ്പി. അവസാനം വറുത്തുവെച്ചിട്ടുള്ള സവാളയും തേങ്ങാകൊത്തും മുകളിലായി ഇട്ട് സെർവ് ചെയ്യാവുന്നതാണ്.
