ഒരു സ്പെഷ്യൽ ചേരുവ ചേർത്തിട്ടുള്ള ഈ ഫിഷ് ഫ്രൈ ഇങ്ങനെ തയ്യാറാക്കി നോക്കൂ

മലയാളികളുടെ ഇഷ്ടവിഭവമാണ് മത്സ്യം. മീൻ കൊണ്ട് പലതരത്തിലുള്ള രുചികരമായ റെസിപ്പികൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒരു പ്രത്യേക രീതിയിൽ മസാല തയ്യാറാക്കിയ ശേഷം ഫ്രൈ ചെയ്തിട്ടുള്ള ഒരു ഫിഷ് ഫ്രൈ പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഫ്രയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഏത് മീൻ കൊണ്ടും ഈ രീതിയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അതിനായി ഒരു കിലോ വറ്റ മീനാണ് എടുത്തിട്ടുള്ളത്.

ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള മീനിനെ നല്ലപോലെ വരഞ്ഞുകൊടുക്കുക.
ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു മുഴുവൻ വെളുത്തുള്ളി
ഇതളായി ഇളക്കിയത്, വലിയ സൈസിലുള്ള ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും, 10 പീസ് ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യമായ ഒരു ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിയും, ഒരു ടേബിൾ സ്പൂൺ എരിവുള്ള മുളകുപൊടിയും, മുക്കാൽ ടേബിൾസ്പൂൺ മന്തി മസാലയും, കാൽ ടീസ്പൂൺ ചാറ്റ് മസാലയും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മസാല ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും, ഒന്നര ടേബിൾ സ്പൂൺ ഓയിലും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ഓരോ മീനും ഈ മസാലയിൽ നല്ലപോലെ കോട്ടാക്കി എടുക്കുക. ശേഷം മസാല തേച്ചു വച്ചിട്ടുള്ള മീനിനെ 20 മിനിട്ടോളം റസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വയ്ക്കുക. 20 മിനിറ്റ് ആയപ്പോൾ മീൻ നല്ലപോലെ മസാല പിടിച്ചു കിട്ടിയിട്ടുണ്ട്. ഇനി ഒരു
കടായിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.

ശേഷം ചൂടായ എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ഓരോ മീനും ചേർത്ത് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കിടിലൻ ഫിഷ് ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. ഏത് മീൻ കൊണ്ടും ഈ രീതിയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഈ ഫ്രൈ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply