ചിക്കൻ ചീസ് കേക്ക് ലൈഫിൽ ഒരിക്കലെങ്കിലും കഴിക്കണം

ചിക്കൻ വെച്ചിട്ടുള്ള റെസിപ്പികൾ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും അല്ലെ. എന്നാൽ ചിക്കൻ വെച്ചിട്ടുള്ള കേക്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ. അപ്പോൾ നമുക്ക് ഈ ചിക്കൻ ചീസ് കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഇരുന്നൂറ്റി അൻപത് ഗ്രാം ചിക്കൻ എടുക്കുക. ശേഷം ചിക്കനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ പെരിഞ്ജീരക പൊടി, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദാ ചേർക്കുക. ഇനി ആവശ്യമായ ഉപ്പ്, ഒന്നര ടീസ്പൂൺ ഷുഗർ, ഒന്നര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. ശേഷം മാവിന്റെ മുകളിൽ കുറച്ചു എണ്ണ തടകിയ ശേഷം നാല്പത് മിനിറ്റോളം മാവിനെ അടച്ചു മാറ്റി വെക്കുക. ഇനി റെസ്റ്റ് ചെയ്യാം വെച്ച മാവ് പൊങ്ങി വന്നിട്ടുണ്ട്. ഇനി അതിനെ പരത്തി എടുക്കുക.

കുറച്ചു കനത്തിൽ പരത്തിയെടുത്ത മാവിന്റെ മുകളിലായി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ എല്ലൊക്കെ കളഞ്ഞു ഒന്ന് പൊടിയായി പിച്ചെടുത്തത്‌ ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് മൊസെറല്ല ചീസും കൂടെ ചിക്കനുമായി മിക്‌സാക്കി ചേർത്ത് കൊടുക്കുക. ശേഷം ഒന്ന് ഫോൾഡാക്കി എടുക്കുക. ഇനി ഒരു കേക്ക് ടിന്നിൽ ഈ മാവിനെ ഇറക്കി വെച്ച് കൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ചു മൊസെറോള്ള ചീസും സ്‌പ്രെഡ്ടാക്കി കൊടുക്കുക. ഇനി കുറച്ചു മല്ലിയിലയും കുറച്ചു ചില്ലി ഫ്‌ളെക്‌സും ചേർത്ത് കൊടുക്കുക.

ഇനി ഒരു പാനിൽ സ്റ്റാൻഡ് ഇട്ടു ഈ കേക്ക് ടിന്നിനെ ഇറക്കി വെച്ച് നാൽപ്പത്തിയഞ്ച് മിനിറ്റോളം കേക്ക് ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ചീസ് കേക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സഫീസ് മലബാറി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply