വർഷങ്ങളോളം വെളിച്ചെണ്ണ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം

നമുക്കെല്ലാം കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയേക്കാൾ നമ്മുടെ വീടുകളിൽ തന്നെ തേങ്ങാ ഉണക്കി കൊപ്രയാക്കി എടുക്കുന്ന വെളിച്ചെണ്ണയായിരിക്കും കൂടുതൽ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ തയ്യാറാക്കി എടുക്കുന്ന വെളിച്ചെണ്ണ എങ്ങനെ ഒത്തിരി കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാം എന്ന് നോക്കാം. അതിനായി ആവശ്യാമായ തേങ്ങാ നല്ലപോലെ ഉണക്കി എടുക്കുക. ശേഷം തേങ്ങയെ മില്ലിൽ കൊണ്ടുപോയി ആട്ടി കൊണ്ടുവരിക.

ശേഷം എണ്ണയെ ആ ദിവസം അകത്തേക്ക് വെക്കുക. എന്നിട്ട് പിറ്റേ ദിവസം രാവിലെ തന്നെ എണ്ണയെ നല്ലപോലെ വെയിലിൽ വെക്കുക. ഒട്ടും തന്നെ വെള്ളം നനയാനോ മഴ പെയ്യാനൊ പാടില്ല. ശേഷം എണ്ണയെ രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്ത് വെച്ച് ചൂടാക്കുക. ശേഷം അകത്തു വെച്ച് എണ്ണയെ തണുപ്പിച്ചെടുക്കുക. എന്നിട്ട് എണ്ണയെ ഒട്ടും തന്നെ വെള്ളം ഈർപ്പം ഇല്ലാത്ത മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം എണ്ണ മറ്റേ പാത്രത്തിലേക്ക് മാറ്റുമ്പോൾ എണ്ണയുടെ മട്ടിയായ ഭാഗം വേറൊരു പാത്രത്തിലേക്ക് ഒഴിക്കുക.

ഇനി എന്നത്തേക്കും ആവശ്യമായ എണ്ണയെ ഒരു കുപ്പിയിലാക്കി വെക്കുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് ഒരു ലിറ്റർ എണ്ണക്ക് ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് എന്ന കണക്കിൽ ഉപ്പ് ചേർക്കുക. ഇനി ഒരു ലിറ്റർ എണ്ണക്ക് കാൽ ടീസ്പൂൺ കുരുമുളക് എന്ന കണക്കിൽ ചതച്ച കുരുമുളക് ചേർക്കുക. എന്നിട്ട് അടച്ചു മാറ്റി വെക്കുക. ശേഷം ആവശ്യത്തിന് മാത്രം വെളിച്ചെണ്ണ എടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കുക.

ഇങ്ങനെ ചെയ്‌താൽ എത്ര നാൾ വേണമെങ്കിലും വെളിച്ചെണ്ണ കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന കുരുമുളകും കല്ലുപ്പും മാത്രം മതിയാകും ഈ രീതിയിൽ വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കാൻ. അപ്പോൾ എല്ലാവരും ഈ രീതിയിൽ വെളിച്ചെണ്ണ തയ്യാറാക്കി സൂക്ഷിച്ചു വെക്കണേ.

Leave a Reply