മലയാളിയുടെ ഇഷ്ട വിഭവമാണ് പെറോട്ടയും ചിക്കനും. അത് എത്ര കഴിച്ചാലും മതിവരാത്ത ഒരു വിഭവം തന്നെയാണ്. അത് നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നതിനേക്കാൾ എല്ലാവർക്കും ഏറെ പ്രീയം തട്ടുകടകളിലും കള്ള് ഷാപ്പുകളിലും ഉണ്ടാക്കുന്ന ചിക്കനും പൊറോട്ടയുമാണ്.
എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഹോട്ടലിലിലെ പൊറോട്ടയും മുളകിടിച്ച ചിക്കനും എങ്ങനെ തയ്യാറാക്കാം എന്നതാണ്. പൊറോട്ട വളരെ ടേസ്റ്റിയാണ് എന്തെന്നാൽ വെറും ഉപ്പും വെള്ളവുമല്ലാതെ ഒന്നും തന്നെ പൊറോട്ട മാവിൽ ചേർക്കാറില്ല. പൊതുവെ പൊറോട്ടയുടെ മാവിൽ മുട്ടയും എണ്ണയും ചേർത്തിട്ടാണ് ഉണ്ടാക്കാറ്.
ഈ ഹോട്ടലിലെ മുളകിടിച്ച ചിക്കൻ കഴിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. വളരെ ദൂരങ്ങളിൽ നിന്ന് പോലും ഇവിടെ ആളുകൾ എത്താറുണ്ട്. വളരെ ചെറിയ ഹോട്ടലായത് കൊണ്ട് തന്നെ പലരും പാഴ്‌സൽ വാങ്ങി പോകാറാണ് പതിവ്. അതും സാദാരണക്കാരന്റെ പോക്കറ്റ് മണിക്ക് ഉതകുന്ന രീതിയിലാണ് ഓരോ വിഭവത്തിന്റെയും വില കണക്കാക്കി ഇരിക്കുന്നത്.
എന്റെ കൊല്ലം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി വളരെ ടേസ്റ്റിയായ ഒരു റെസിപ്പി തന്നെയാണ്. കൊല്ലം ഭാഗത്തുള്ളവർക്ക് ഈ ഹോട്ടൽ വളരെ ഉപയോഗപ്രദമായ ഒരു ഹോട്ടൽ തന്നെ ആയിരിക്കും. അതുവഴി യാത്ര ചെയ്യുന്നവർ തീർച്ചയായും ഈ ഹോട്ടലിൽ ഒരു വട്ടമെങ്കിലും കയറുക. എന്നിട്ട് അവിടുത്തെ റെസിപ്പികൾ ഇഷ്ടമായി എങ്കിൽ എന്റെ കൊല്ലം എന്ന യൂട്യൂബ് ചാനൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യണേ. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.
