എന്നും പുത്തൻ രുചിയുള്ള പലഹാരങ്ങൾ കഴിക്കാനാണ് നാമോരോരുത്തരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് പുതുമയുള്ള ഒരു ബ്രേക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. സേമിയ കൊണ്ടുള്ള ഉപ്പുമാവാണ് ഇന്ന് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സേമിയ ഉപ്പ്മാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ചൂടായ കടായിലേക്ക് ഒരു ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക.
ശേഷം കടുക് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ചേർത്ത് ഇളക്കുക. ശേഷം ഇവ രണ്ടും നല്ലപോലെ മൂത്ത് വന്നാൽ ഒരു ടീസ്പൂൺ ഇഞ്ചി ചെറിയ രീതിയിൽ അരിഞ്ഞെടുത്തതും, ശേഷം രണ്ട് പച്ചമുളക്,
അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നല്ലപോലെ ഇളക്കുക. ഇതെല്ലാം നല്ലപോലെ വാടി വന്നാൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇതിലേക്ക് ചേർത്ത് വഴറ്റുക. ശേഷം അര കപ്പ് അളവിൽ ക്യാരറ്റ് കൂടി ചെറിയ രീതിയിൽ മുറിച്ചത് ചേർത്ത് കൊടുക്കുക.
ശേഷം ഇവ രണ്ടും ചേർത്ത് നല്ലപോലെ ഇതെല്ലാം ഒന്ന് വഴറ്റിയെടുക്കുക. ശേഷം ഇവയെല്ലാം നല്ലപോലെ വാടി വരുമ്പോൾ ഒരു കപ്പ് സേമിയ ചേർത്തുകൊടുക്കുക. റാഗി കൊണ്ടുള്ള സേമിയയാണ് ചേർത്തിട്ടുള്ളത്. ഏത് സേമിയയും കൊണ്ട് ഇതുപോലെ സേമിയ ഉപ്പുമാവ് തയ്യാറാക്കി എടുക്കാവുന്നതാണ്. ശേഷം കാൽ കപ്പ് വറുത്ത റവയും കൂടി അതിനൊപ്പം ചേർത്തിളക്കുക. എല്ലാം നല്ലപോലെ ചൂടായി വരുമ്പോഴേക്കും അരക്കപ്പ് ചിരകിയ തേങ്ങയും, ശേഷം ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം അടച്ച് വച്ച് സേമിയ വേവിച്ചെടുക്കുക. ശേഷം ഇടയ്ക്കിടെ തുറന്നുനോക്കി ഉപ്പുമാവ് നല്ലപോലെ ഇളക്കി കൊടുക്കുക. ഇപ്പോൾ പകുതിയോളം വെന്തുവന്ന സേമിയയിലേക്ക് ഒരു കാൽക്കപ്പ് ഫ്രോസൺ ഗ്രീൻ പീസ് ഇതിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു മിനിട്ടു കൂടി അടച്ചുവെച്ച് സേമിയ നല്ലപോലെ വേവിച്ചെടുക്കുക. മൂന്നു മിനിറ്റ് ആയപ്പോൾ വെള്ളമൊക്കെ വറ്റി സേമിയ പാകത്തിന് വെന്തു വന്നിട്ടുണ്ട്.
ശേഷം കുറച്ചു നെയ്യിൽ കുറച്ച് കറിവേപ്പിലയും ക്യാഷും കിസ്മിസും വറുത്ത് സേമിയയിലേക്ക് ചേർത്തിളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സേമിയ ഉപ്പുമാവ് തയ്യാറായിട്ടുണ്ട്. നല്ല ഹെൽത്തിയായ ഒരു പലഹാരമാണിത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണെ. കുട്ടികൾക്ക് ഇടയ്ക്കിടെ ഇങ്ങനെയുള്ള ഫുഡ് ഒക്കെ കൊടുക്കാൻ മറക്കരുത്.
