നമ്മുടെ എല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട.
മുട്ട കൊണ്ട് പല വെറൈറ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നമ്മൾ സാധാരണ മുട്ട ഓംലെറ്റ് ഉണ്ടാക്കുന്നതിനേക്കാൾ വ്യത്യസ്തമായിട്ടുള്ള ഒരു വിഭവം പരിചയപ്പെട്ടാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് മുട്ടയിലേക്ക് ഒരു സവാളയുടെ പകുതി പൊടിയായരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ക്യാപ്സിക്കത്തിൻറെ കാൽഭാഗം പൊടിയായരിഞ്ഞതും, ഒരു തക്കാളിയുടെ കാൽഭാഗം പൊടിയായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയെ പാനിന്റെ എല്ലാ ഭാഗത്തേക്കും ചുറ്റിച്ച് എത്തിക്കുക. ശേഷം കലക്കി വെച്ചിട്ടുള്ള മുട്ട മിക്സിനെ പാനിലേക്ക് വീഴ്ത്തി ഒന്ന് ചുറ്റിക്കുക.
ശേഷം മുട്ടയുടെ മുകളിലായി ഒരു സ്ലൈസ് ചീസ് കൂടി വച്ച് കൊടുക്കുക.
എന്നിട്ട് ചീസിൻറെ മുകളിലായി ഒരു ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് കൊടുക്കുക. എന്നിട്ട് മുട്ടയുടെ നാല് ഭാഗവും അകത്തേക്ക് മടക്കി ഒരു സ്ക്വയർ രൂപത്തിലാക്കുക. എന്നിട്ട് ഒരു ഭാഗം നല്ലപോലെ വെന്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കുക.
2 സൈഡും നല്ലപോലെ മൊരിഞ്ഞു വന്നാൽ പാനിൽ നിന്ന് എടുത്ത് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ട ഓംലെറ്റ് റെസിപ്പി തയ്യാറായിട്ടുണ്ട്. ചീസും കെച്ചപ്പും ഒക്കെ ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ടേസ്റ്റ് ആണ് ഇത് കഴിക്കാൻ. മുട്ട കഴിക്കാത്ത കുട്ടികൾക്കുപോലും ഇത് വളരെയധികം ഇഷ്ടമാകും. എല്ലാവരും ഈ രീതിയിൽ മുട്ട ഓംലെറ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
