നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഗോതമ്പ് പുട്ട്. എന്നാൽ പലരുടെയും പരാതിയാണ് ഗോതമ്പ് പുട്ട് സോഫ്റ്റാകുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ സോഫ്റ്റായ ഗോതമ്പ് പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കിലോ ഫ്രഷ് ഗോതമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഒരു വലിയ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ഗോതമ്പ് ചേർത്ത് കൊടുക്കുക. എന്നിട്ട് വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കുക.
ഒരു മുപ്പത് സെക്കൻഡോളം തിളപ്പിച്ചെടുത്ത ശേഷം വെള്ളം പോകാനായി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. എന്നിട്ട് നല്ലപോലെ വെയിലത്തുവെച്ചു ഉണക്കി എടുക്കുക. എന്നിട്ട് ഗോതമ്പിനെ ഒട്ടും തന്നെ തരികളില്ലാതെ സോഫ്റ്റായി പൊടിച്ചെടുക്കുക. ഇനി ഈ മാവ് കൊണ്ട് പുട്ട് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവെടുക്കുക. എന്നിട്ട് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ശേഷം മുക്കാൽ കപ്പ് വെള്ളം ചേർത്ത് മാവ് നല്ലപോലെ നനച്ചെടുക്കുക. നനച്ചെടുത്ത മാവിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. എന്നിട്ട് ഒരു പുട്ട് കുറ്റിയിലേക്ക് ഒരു ചില്ലിട്ട് കൊടുക്കുക. ശേഷം കുറച്ചു തേങ്ങാ ചിരകിയത് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് മാവ് ചേർക്കുക. എന്നിട്ട് പുട്ടിനെ ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ സോഫ്റ്റായ ടേസ്റ്റിയായ ഗോതമ്പ് പുട്ട് തയ്യാറായിട്ടുണ്ട്. ഇങ്ങനെ ഗോതമ്പിനെ തിളപ്പിച്ച ശേഷം പുട്ട് തയ്യാറാക്കുകയാണ് എങ്കിൽ പുട്ട് നല്ല സോഫ്റ്റായിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
