കുത്തരി ചോറ് കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും മധുരം

ഹൽവ കഴിക്കാൻ ആർക്കാ ഇഷ്ടമില്ലാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടിയോ, റവയോ, ഗോതമ്പ് മാവോ ഒന്നുമില്ലാതെ ഒരു അടിപൊളി ഹൽവ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം നല്ല രുചികരമായ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കാഷ്യൂ ചേർത്ത് വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് രണ്ട് കപ്പ് കുത്തരി ചോറ് ചേർത്തിളക്കുക.

ഇനി ചോറിനെ രണ്ട് മിനിറ്റോളം നെയ്യിൽ വഴറ്റുക. ശേഷം വഴറ്റിയെടുത്ത ചോറിനെ ചൂടാറാനായി വെക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് ചോറിനെ നല്ല സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് നേരത്തെ ചോറ് വഴറ്റിയെടുത്ത അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക, ശേഷം നെയ്യിലേക്ക് അരച്ചെടുത്ത ഈ ചോറ് മിക്സ് ചേർത്തിളക്കുക.

എന്നിട്ട് രണ്ട് മിനിറ്റോളം ചോറിനെ നല്ലപോലെ വഴറ്റിയ ശേഷം അര കപ്പ് പഞ്ചസാര ചേർത്തിളക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിയും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം പാനിൽ നിന്നും വിട്ട് വരുന്ന പരുവം വരെ നല്ലപോലെ ഇളക്കുക. എന്നിട്ട് പാനിൽ നിന്നും ഒഴുകി നടക്കുന്ന ഒരു പരുവമായാൽ ഫ്‌ളയിം ഓഫ് ചെയ്യുക. ഇനി ഏത് പാത്രത്തിലാണോ സെറ്റാക്കുന്നത് ആ പാത്രത്തിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് ഈ ഹൽവയെ അതിലേക്ക് വെച്ച് സെറ്റാക്കുക.

ശേഷം മുകൾ ഭാഗം ഒരു സ്പാചുല കൊണ്ട് ഷെയ്‌പ്പാക്കി കൊടുക്കുക. എന്നിട്ട് അര മണിക്കൂറോളം ചൂടാറാനായി വെക്കുക. ശേഷം ഹൽവയെ ഒരു പ്ലേറ്റിലേക്ക് മാറ്റുക. എന്നിട്ട് പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കുത്തരി ചോറ് കൊണ്ട് തയ്യാറാക്കിയ നല്ല സോഫ്‌റ്റും ടേസ്റ്റിയുയമായ ഒരു ഹൽവയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ചോറ് ബാക്കിവരുന്ന സമയങ്ങളിൽ ഇങ്ങനെ ഒരു ഹൽവ തയ്യാറാക്കിയാൽ എല്ലാവരും ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page