ബാക്കി വന്ന ചോറുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ പഞ്ഞി പോലത്തെ ടേസ്റ്റി അപ്പം

മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് ചോറ്. എല്ലാ ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കാത്ത ആരും തന്നെ ഉണ്ടാകില്ല അല്ലെ. എന്നാൽ എല്ലാ ദിവസവും ചോറ് വെക്കുന്നത് കൊണ്ട് തന്നെ കുറച്ചു ചോറ് എങ്കിലും എന്നും ബാക്കിയാകും. ഇനി ആരും തലേ ദിവസം ബാക്കി വന്ന ചോറ് കളയല്ലേ. ചോറ് വെച്ച് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി സോഫ്റ്റായ അപ്പമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചോറാണ് എടുക്കുന്നത് എങ്കിൽ പുറത്തു വെച്ച് തണുപ്പ് മാറ്റീട്ട് വേണം ഈ അപ്പം തയ്യാറാക്കാൻ വേണ്ടി എടുക്കാൻ.

ശേഷം ചോറിനെ ഒരു മിക്സിയുടെ ജാറിലേക്കിട്ട് രണ്ടു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത ചോറിനെ ഒരുബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി,ഒരു മൂന്നു ടേബിൾ സ്പൂണോളം കോൺഫ്ലോർ പൊടിയും,ആവശ്യത്തിന് ഉപ്പും ദോശമാവിന്റ പരുവത്തിലാക്കാൻ വേണ്ടീട്ടുള്ള വെള്ളവും ചേർത്ത് ബാറ്റെർ നല്ല പോലെ ലൂസാക്കി എടുക്കുക. ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ബാറ്ററിലേക്ക് രണ്ടു ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞതും,ചെറിയ പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും, ഇനി എരിവിനാവശ്യമായ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി കാൽ ടീസ്പൂൺ ചെറിയ ജീരക പൊടി കൂടി ഈ മാവിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച്ചു എടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് നല്ല പോലെ ചൂടായി വന്നാൽ മാവ് കോരിയൊഴിച്ചു ദോശ പോലെ ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ മുകളിൽ കുറച്ചു നെയ്യ് സ്പ്രെടാക്കി കൊടുത്ത ശേഷം മറിച്ചിട്ടു കൊടുക്കുക. ശേഷം ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റാം. എല്ലാ മാവും ഇതുപോലെ ചുട്ടെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയും സോഫ്റ്റുമായ അപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. എല്ലാവർക്കും ഒരുപാട് ഉപയോഗപ്രദമായ ഈ റെസിപ്പി ഞങ്ങളിലേക്കെത്തിച്ച ഹെമിൻസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ തീർച്ചയായും ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page