എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് വാഴകൂമ്പ്. കൂമ്പ് വെച്ചിട്ട് തയ്യാറാക്കുന്ന വിഭവമെല്ലാം അതീവ രുചിയാണ്. അപ്പോൾ ഇന്ന് നമുക്ക് വാഴക്കൂമ്പ് തോരൻ ഉണ്ടാക്കിയാലോ. വൻപയറും കൂടി ചേർത്തിട്ടാണ് ഈ തോരൻ തയ്യാറാക്കുന്നത്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് വാഴക്കൂമ്പ് ആണ് എടുത്തിട്ടുള്ളത്. ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ചെറിയ മുറി തേങ്ങാ ചിരകി എടുക്കുക.
ശേഷം തേങ്ങയിലേക്ക് അഞ്ചോ ആറോ കാന്താരി മുളക്, അഞ്ച് അല്ലി വെളുത്തുള്ളി,രണ്ട് ചുവന്നുള്ളി,രണ്ട് തണ്ട് കറിവേപ്പില, കാൽ ടീസ്പൂൺ ജീരകപ്പൊടി,അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി,ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ഇനി ചെറുതായി അരിഞ്ഞെടുത്ത കൂമ്പ് കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം ഒരു പിടി അരിഞ്ഞെടുത്ത കൂമ്പ് കൈയിൽ എടുത്തു കൈ കൊണ്ട് തിരുമ്മി അതിലെ നാരു മാത്രമായി കിട്ടുന്നത് വരെ തിരുമ്മി നാരു കളയുക.
ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും കൂമ്പും ചേർത്ത് ഇളക്കുക. ശേഷം ആവശ്യമായ ഉപ്പും ഒരു കപ്പ് വലിയ പയർ വേവിച്ചത് ചേർത്ത് മിക്‌സാക്കുക. ഇനി നേരത്തെ ചതച്ചു വെച്ചിട്ടുള്ള തേങ്ങാ ചേർത്ത് ഇളക്കുക. ഇനി പത്തു മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക.
ഇനി നല്ല പോലെ ആവി വന്നു തുടങ്ങിയാൽ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി വെന്തു വന്ന വാഴക്കൂമ്പ് അടുപ്പിൽ നിന്നും ഇറക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ തോരൻ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയാനും മറക്കല്ലേ.
