നിങ്ങളുടെ ശരീരത്തിന് ക്ഷീണമാണോ എങ്കിൽ ഈ ജ്യൂസ് ഒന്ന് കുടിച്ചു നോക്കൂ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ജ്യൂസാണ് പേരക്ക. എന്നാൽ ഇന്ന് നമുക്ക് പേരക്ക കൊണ്ട് ഒരു അടിപൊളി സ്പെഷ്യൽ ജ്യൂസ് ഉണ്ടാക്കിയാലോ. അപ്പോൾ വളരെ ടേസ്റ്റിയായ ഈ പേരക്ക സ്പെഷ്യൽ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് പേരക്ക നല്ല പോലെ കഴുകി എടുക്കുക. ശേഷം പേരക്കയുടെ കുരു ഉള്ള ഭാഗം മാറ്റിയ ശേഷം ബാക്കിയുള്ളവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി കുറച്ചു ഐസ് ക്യൂബ്‌സും കൂടി പേരക്കക്ക് ഒപ്പം ചേർത്ത് കൊടുക്കുക.

ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം നന്നായി അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത പേരക്കയെ ഒന്ന് അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു ഗ്ലാസ് തണുത്ത വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു കസ്സ്കസ് കൂടി വെള്ളത്തിലിട്ട് കുതിർത്തുക. എന്നിട്ട് അതും കൂടി പേരക്കയുടെ മുകളിലായി ഇട്ടു കൊടുക്കുക.

ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. ചൂട് കാലങ്ങളിൽ നമ്മുടെ ശരീരത്തിന് ഉന്മേഷവും കഷീണം അകറ്റാനും ഈ ജ്യൂസിന് കഴിയും. കസ്സ്കസ് കൂടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്കും ഈ ജ്യൂസ് ഒരുപാട് ഇഷ്ടമാകും. രേമ്യസ് കസിൻ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ജ്യൂസ് റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page