എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് പെറോട്ട.അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ചൈനീസ് പെറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു കപ്പ് മൈദപ്പൊടി എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും, മുക്കാൽ ടേബിൾ സ്പൂൺപഞ്ചസാരയും, ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഈ മാവിനെ മുക്കാൽ കപ്പ് തിളച്ച വെള്ളം ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക. ഇനി മുക്കാൽ കപ്പ് സാദാരണ വെള്ളം ചേർത്ത് നന്നായി ഇളക്കുക.
ഇനി നന്നായി കുഴച്ചെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് നന്നായി കുഴക്കുക. എന്നിട്ട് രണ്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം കുറച്ചു കൂടി എണ്ണ തടകിയ ശേഷം നല്ല പോലെ കുഴച്ചെടുക്കുക. ഇനിമാവിനെ ആറ് പീസ് മാവായി മുറിച്ചെടുക്കുക. ശേഷം ആ മാവിനെ അകത്തേക്ക് കുഴിച്ചു ഉരുട്ടി എടുക്കുക. ശേഷം അര മണിക്കൂറോളം റെസ്റ്റ് ചെയ്ത ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചുഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം നന്നായി പരത്തുക. ശേഷം മാവിന്റെ മുകളിൽ കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കുക.
ശേഷം ചെറിയ ചെറിയ പീസുകളാക്കി മുറിച്ച ശേഷം രണ്ട് സൈഡിൽ നിന്നും ഒരു സൈഡിലേക്ക് ചുരുട്ടി എത്തിച്ച ശേഷം രണ്ട് സൈഡിൽ നിന്നും റോളാക്കി എടുക്കുക. ശേഷം കുറച്ചു ഓയിൽ മാവിൽ വീഴ്ത്തിയ ശേഷം അര മണിക്കൂറോളം റെസ്റ്റ് ചെയ്യുക. ശേഷം പരത്തി എടുത്ത ശേഷം ചുട്ടെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചൈനീസ് പെറോട്ട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാൻ മറക്കല്ലേ.
