ചപ്പാത്തിയും ദോശയുമൊക്കെ മടുത്തോ എങ്കിൽ ഇതൊരെണ്ണം ട്രൈ ചെയ്യൂ

എന്നും ഒരേ പലഹാരം കഴിക്കാൻ മടിയുള്ളവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒന്നൊന്നര രുചിയിലുള്ള ഒരു പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം റവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കപ്പ് റവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം അര കപ്പ് ഗോതമ്പ് മാവും കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് നാല് അല്ലി വെളുത്തുള്ളിയും, അര ടേബിൾ സ്പൂൺ ബട്ടറും, അര ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും, ആവശ്യത്തിനുള്ള വെള്ളവും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് കുറച്ചു ബട്ടർ തടവുക. എന്നിട്ട് ഓരോ തവി ബാറ്റർ ഒഴിച്ച ശേഷം പാൻ ഒന്ന് ചുറ്റിക്കുക. എന്നിട്ട് ഒരു സൈഡ് ഡ്രൈ ആയി വന്നാൽ മുകളിലായി കുറച്ചു ബട്ടർ മെൽറ്റാക്കി ഒഴിക്കുക. എന്നിട്ട് തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. രണ്ട് സൈഡും മൊരിഞ്ഞുവന്നാൽ പാനിൽ നിന്നും എടുത്തുമാറ്റുക.

ഇനി ഇതുപോലെ എല്ലാ ബട്ടർ ദോശയും ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ ഗാർലിക് ദോശ തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ദോശയാണിത്. ഒരിക്കൽ ഈ ദോശയുടെ രുചിയറിഞ്ഞാൽ പിന്നെ കഴിച്ചു നിർത്താൻ തോന്നില്ല. ചുമ്മാതെ കഴിക്കാനും കറികൾക്കൊപ്പം കഴിക്കാനും വളരെ രുചികരമാണ് ഈ പലഹാരം. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page