ഇനി പാസ്ത ഈ രീതിയിൽ ഉണ്ടാക്കാൻ വൈകിക്കല്ലേ. എന്താ രുചി.

ഇന്നത്തെ തലമുറക്ക് നൂഡിൽസ് പോലെ ഒരുപാട് ഇഷ്ടമുള്ള ഒരു ആഹാരമാണ് പാസ്ത. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പാസ്ത റെസിപ്പി പരിചയപ്പെട്ടാലോ. അതെ വൈറ്റ് സോസ് കൊണ്ടാണ് ഈ പാസ്ത റെസിപ്പി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ പാസ്ത എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ് ഗ്രാം പാസ്ത എടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചു വന്ന വെള്ളത്തിലേക്ക് ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ഇനി പാസ്ത ചേർത്ത് ഇളക്കി വേവിക്കുക.

ഇനി വെന്തു വന്ന പാസ്തയെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം നല്ല തണുത്ത വെള്ളത്തിൽ പാസ്തയെ കഴുകി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് മെൽറ്റാക്കുക. ഇനി ബട്ടറിലേക്ക് ഒരു സവാള കൊത്തിയരിഞ്ഞതും, ഒരു ക്യാരറ്റ് അരിഞ്ഞതും, ഒരു ക്യാപ്‌സിക്കം അരിഞ്ഞതും, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് പച്ചക്കറി വേവിക്കുക. ഇനി നല്ല പോലെ വാടി വന്ന പച്ചക്കറിയിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ ചില്ലി ഫ്ലേക്സ്, അര ടീസ്പൂൺ ഒറിഗാനോ, എന്നിവ ചേർത്ത് ഇളക്കുക.

ഇനി മൂത്തു വന്ന മിക്സിനെ പാനിൽ നിന്നും മാറ്റുക. ശേഷം അതെ പാനിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ മൈദയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു കപ്പ് പാൽ ചേർത്ത് ഇളക്കുക. ശേഷം പാൽ കുറുകി വരുമ്പോൾ കാൽ കപ്പ് ചീസ് ഗ്രേറ്റാക്കിയത് ചേർത്തിളക്കുക. ഇനി നേരത്തെ വഴറ്റി വെച്ച പച്ചക്കറി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വേവിച്ചു മാറ്റി വെച്ച പാസ്ത കൂടി ഈ സമയം ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി അര ടീസ്പൂൺ കുരുമുളക്പൊടി കൂടി ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ക്രീമി പാസ്ത തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പാസ്ത തയ്യാറാക്കി നോക്കണേ, പാൽ കുടിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഇങ്ങനെ പാസ്ത തയ്യാറാക്കിയാൽ ഇഷ്ടത്തോടെ കഴിക്കും. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ക്രീമി പാസ്ത റെസിപ്പി ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page