വെറും മൂന്നു ചേരുവ കൊണ്ട് കുട്ടികളുടെ ഇഷ്ട ചോക്ലേറ്റ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ചോക്ലേറ്റ്. എന്നാൽ ഇന്ന് നമുക്ക് ഉള്ളിൽ തേങ്ങാ വെച്ചിട്ട് ഒരു അടിപൊളി ചോക്ലേറ്റ് ഉണ്ടാക്കിയാലോ. ആദ്യം ഒരു തേങ്ങാ ചിരകി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ തേങ്ങാ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ചൂടാക്കി എടുത്ത തേങ്ങയെ മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കുക. ഇനി തേങ്ങയിലേക്ക് കുറെച്ചെയായി കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. തേങ്ങാ കയ്യിൽ വെച്ച് ഉരുട്ടി എടുക്കണം ആ രീതിയിൽ വേണം ഇത് ചേർക്കാൻ.

ഇനി ആവശ്യത്തിന് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് തേങ്ങയെ ചെറിയ ബോളുകളായി മുട്ടായിയുടെ പരുവത്തിൽ ഉരുട്ടി എടുക്കുക. എല്ലാ തേങ്ങയേയും ഇതുപോലെ ഉരുട്ടി എടുക്കുക. ശേഷം ഈ ബോളുകൾ എല്ലാം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ആദ്യം ഒരു പാനിൽ കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിന്റെ മുകളിലേക്ക് ഒരു ബൗൾ വെക്കുക. അതിലേക്ക് ഒരു കപ്പ് ചോക്ലേറ്റ് ചിപ്സ് ചേർത്ത് കൊടുക്കുക. ശേഷം മെൽറ്റായി വന്ന ചോക്ലേറ്റിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കുക.

ഇനി ഇരുപത് മിനിറ്റായപ്പോൾ തേങ്ങാ നല്ല പോലെ തണുത്തു വന്നിട്ടുണ്ട്. ശേഷം മെൽറ്റാക്കി എടുത്ത ചോക്ലേറ്റിനെ നല്ല പോലെ തണുപ്പിക്കുക. ശേഷം തണുത്തു വന്ന ചോക്ലേറ്റിലേക്ക് ഓരോ തേങ്ങയുടെ ബോളും ഈ ചോക്ലേറ്റിൽ ടിപ്പ് ചെയ്യുക. ശേഷം രണ്ട് ഫോർക്ക് കൊണ്ട് ചോക്ലേറ്റിന്റെ ഉള്ളിൽ കൊള്ളാതെ കോരി ഒരു ബട്ടർ പേപ്പറിൽ വെക്കുക. എല്ലാ തേങ്ങാ ബോളും ഇതുപോലെ ചെയ്തു ബട്ടർ പേപ്പറിൽ വെക്കുക. ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് നന്നായി സെറ്റാക്കി തണുപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചോക്ലേറ്റ് തയ്യാറായിട്ടുണ്ട്. തേങ്ങാ വെച്ചിട്ടുള്ള ഈ ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമായി എങ്കിൽ എല്ലാവരും ഈ രീതിയിൽ ചോക്ലേറ്റ് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page