പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് മുറുക്ക്. എന്നാൽ ഈ പലഹാരം എങ്ങനെയാണ് ടേസ്റ്റിയായി ഉണ്ടാക്കുന്നത് എന്ന് നോക്കാം, അതിനായി അര കപ്പ് ഉഴുന്ന് ഒരു പാനിലേക്ക് ചേർക്കുക. എന്നിട്ട് നല്ല പോലെ വറുത്തെടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഉഴുന്നിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം ഒന്നര കപ്പ് അളവിൽ അരിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കറുത്ത എള്ളും, അൽപ്പം ജീരകം, അര ടീസ്പൂൺ കായപ്പൊടി, ചെറിയ പീസ് ബട്ടർ ഇത്രയും ഒരു പാത്രത്തിലേക്ക് ചേർക്കുക.
ഇനി ഇതെല്ലാം കൂടി കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കിയ ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഒരു സേവനാഴി എടുക്കുക. എന്നിട്ട് അതിൽ കാണുന്ന സ്റ്റാറിന്റെ ചില്ലു ഇട്ടു കൊടുക്കുക. എന്നിട്ട് മാവിനെ അതിലേക്ക് ഇറക്കി വെച്ച് അടച്ചു വെക്കുക. ശേഷം കുറച്ചു ഓയിൽ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് മാവിനെ മുറുക്കിന്റെ ആകൃതിയിൽ ചുറ്റിച്ചു കൊടുക്കുക.
എന്നിട്ട് നല്ല ചൂടായി വന്ന എണ്ണയിൽ ഓരോ മുറുക്കായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അരി മുറുക്ക് റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് ഇങ്ങനെ കഴിക്കാൻ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
