നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ പുട്ട് മതി നാളത്തെ ബ്രേക്ഫാസ്റ്റായി

ഇപ്പോൾ നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. ഈ ഗോതമ്പ് കൊണ്ട് പല ടേസ്റ്റിയായ വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഈ നുറുക്ക് ഗോതമ്പ് കൊണ്ട് സോഫ്റ്റായ പുട്ട് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റായ പുട്ട് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് ഒരു കപ്പ് നുറുക്ക് ഗോതമ്പ് ചേർക്കുക. എന്നിട്ട് നല്ലപോലെ വറുത്തെടുക്കുക.

ശേഷം വറുത്തെടുത്ത ഗോതമ്പിനെ ചൂടാറാനായി വെക്കുക. ചൂടാറി വന്ന ഗോതമ്പിനെ മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഈ പൊടിയെ 3 തവണ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് ഒന്നര മിനിറ്റോളം ഗോതമ്പിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുക. എന്നിട്ട് വെള്ളം കളഞ്ഞെടുക്കുക. ശേഷം ഒരു അരിപ്പയിലൂടെ അരിച്ചു വെള്ളം പിഴിഞ്ഞെടുക്കുക. കൈ കൊണ്ട് പിഴിഞ്ഞ് വള്ളം കളയുക.

ശേഷം പിഴിഞ്ഞെടുത്ത ഗോതമ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഗോതമ്പിലേക്ക് ഉപ്പ് ചേർത്ത് ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഗോതമ്പ് പാകത്തിന് കുതിർന്നു കിട്ടുന്നതാണ്. ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങാ ഇട്ട് കൊടുക്കുക. ശേഷം അതിന്റെ മുകളിലേക്ക് ഗോതമ്പിനെ ഇട്ട് കൊടുക്കുക. ശേഷം മുകളിലായി തേങ്ങാ ഇട്ട് കൊടുക്കുക. എന്നിട്ട് പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക.

ശേഷം തിളച്ചുവന്ന വെള്ളത്തിന്റെ മുകളിലേക്ക് പുട്ട് കുറ്റി വെച്ച് കൊടുക്കുക. എന്നിട്ട് പുട്ടിനെ ആവിയിൽ വേവിച്ചെടുക്കുക. 5 മിനിറ്റ് കൊണ്ട് തന്നെ പുട്ട് പാകത്തിന് വെന്തു കിട്ടുന്നതാണ്. ശേഷം ആവി വന്ന പുട്ടിനെ അഞ്ചു മിനിറ്റോളം വേവിച്ച ശേഷം സെർവ് ചെയ്യാം. നല്ല സോഫ്‌റ്റും ടേസ്റ്റിയുയമായ പുട്ടാണിത്. ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. എല്ലാവരും ഈ രീതിയിൽ പുട്ട് തയ്യാറാക്കി നോക്കണേ.

Leave a Reply