നമുക്കിന്ന് കുറച്ചു അച്ചപ്പം കഴിച്ചാലോ. പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് അച്ചപ്പം. എന്നാൽ ഇന്നും ഈ പലഹാരം അതെ രുചിയിൽ നിലനിന്നു പോകുന്നു. പഴേ തലമുറക്കും പുതു തലമുറക്കും ഒരുപാട് ഇഷ്ടമുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ പച്ചരി നല്ല പോലെ കഴുകി മൂന്നു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ഇനി കുതിർന്നു കിട്ടിയ അരിയെ ഒരു അരിപ്പയിൽ ഇട്ട് നല്ല തോർത്തിയെടുത്ത ശേഷം വെള്ളം ഒട്ടും തന്നെ ചേർക്കാതെ പൊടിച്ചെടുക്കുക. ഇനി നല്ല പോലെ പൊടിച്ചെടുത്ത അരി ഒന്ന് അരിച്ചെടുക്കുക. മുഴുവൻ പച്ചരിയും നല്ല ഫൈനായി അരിച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക.
ഇനി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ഇനി എട്ടോ പത്തോ ചെറിയ ഉള്ളി കൂടി ജാറിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകം, ഒന്നര കപ്പ് പഞ്ചസാര, കാൽ ടീസ്പൂൺ ഉപ്പ് ഇനി ഇത്രയും നല്ല പോലെ മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു കപ്പ് നല്ല കട്ടിയുള്ള തേങ്ങയുടെ പാൽ കൂടി ചേർത്തിളക്കുക. പിന്നെ അതിന്റെ കൂടെ തന്നെ തേങ്ങയുടെ രണ്ടാം പാൽ മൂന്നാം പാലും കൂടി എടുക്കുക. ഇനി പാലിന്റെയും മുട്ടയുടെയും കൂട്ടിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള പച്ചരി പൊടി കൂടി ചേർത്തിളക്കുക. ഇനി അരക്കിലോ മൈദാ കൂടി ചേർത്ത് മിക്‌സാക്കുക.
ഇനി ഇതെല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കുക. എല്ലാ തേങ്ങയുടെ പാലും ഇതിലേക്ക് ചേർത്ത് ഒരു ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ കറുത്ത എള്ള് ചേർത്ത് മിക്‌സാക്കുക. ഇനി എണ്ണ ചൂടാക്കാനായി വെക്കുക. അതിലേക്ക് അച്ചപ്പത്തിന്റെ അച്ചും കൂടി ഇട്ട് നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി എണ്ണയും അച്ചും നല്ല പോലെ ചൂടായി വന്നാൽ അച് മാവിലേക്ക് പകുതിയോളം മുക്കി എണ്ണയിലേക്ക് അച്ചിനെ വെച്ച് കൊടുക്കുക. ഒരു ബ്രൗൺ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റാം.
അപ്പോൾ വളരെ ടേസ്റ്റിയായ അച്ചപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. തേങ്ങാപ്പാൽ ചേർത്ത് ഇത് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഫേദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ റെസിപ്പിയെ കുറിച്ച് കൂടുതൽ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
