ഇന്ന് നമുക്ക് മത്തങ്ങയും പയറും കൊണ്ട് ഒരു അടിപൊളി എരിശ്ശേരി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കറി ചോറിനൊപ്പം വേറെ കറിയൊന്നും ഇല്ലെങ്കിലും ഈ ഒരൊറ്റ കറി മാത്രം മതി. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് വൻപയർ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ പയറിനെ നല്ല പോലെ കഴുകിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക.
എന്നിട്ട് ഒന്നര കപ്പ് വെള്ളവും ചേർത്ത് പയർ 3 ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങാ ചിരകിയത് ചേർക്കുക. ശേഷം തേങ്ങയിലേക്ക് 4 അല്ലി വെളുത്തുള്ളി അല്ലിയും, 3 പീസ് ചെറിയ ഉള്ളിയും, രണ്ട് പച്ചമുളകും, അര ടീസ്പൂൺ ജീരകവും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. എന്നിട്ട് ഒരു കഷ്ണം മത്തങ്ങാ ചെറിയ പീസുകളായി മുറിക്കുക. ശേഷം അതും മുക്കാൽ ഭാഗം വെന്തുവന്ന പയറിനൊപ്പം ചേർത്ത് 2 ഫിസിൽ വരുന്നത് വരെ വേവിക്കുക.
ശേഷം വെന്തുവന്ന മത്തങ്ങയും പയറും കൂടി ഒരു സ്പൂൺ കൊണ്ട് ഉടച്ചു കൊടുക്കുക. ശേഷം അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സും, അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ചൂടാക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് കുറച്ചു ഉഴുന്ന് പരിപ്പും, നാല് പീസ് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക.
ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് എണ്ണയിൽ താളിച് എരിശ്ശേരിയിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മത്തങ്ങാ, പയർ എരിശ്ശേരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മത്തങ്ങാ പയർ എരിശ്ശേരി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഒരു കറിയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
